അജ്ഞാതജ്വരം ബാധിച്ച്‌ 28 പേർ മരിച്ചു 

MAY 11, 2021, 4:51 PM

ചണ്ഡിഗഡ്: രാജ്യത്ത് കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹരിയാനയിൽ അജ്ഞാതജ്വരം ബാധിച്ച്‌ 28 പേർ മരിച്ചതായി റിപ്പോർട്ട്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേർ മരിച്ചത്. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ഗ്രാമത്തിൽ 28 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേർ മരിച്ചതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തിയിലാണ്. അജ്ഞാതജ്വരമെന്ന്‌ നാട്ടുകാർ പറയുന്നുണ്ടെങ്കിലും കോവിഡ്-19 ബാധിച്ചാകാം മരണമെന്ന് അധികൃതർ സംശയിക്കുന്നു. ഗ്രാമത്തിൽ നിരവധി പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നു.

തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി കൊറോണ പരിശോധന നടത്തിയ 746 പേരിൽ 159 പേരും കോവിഡ്-19 പോസിറ്റീവാണ്. പരിശോധിച്ചവരിൽ 25 ശതമാനം പേരും കോവിഡ്-19 പോസിറ്റീവായതിനാൽ പ്രദേശത്ത് വലിയരീതിയിൽ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദർശിച്ച സബ്ഡിവിഷണൽ മജിസ്ട്രേറ്റ് രാകേഷ് സെയ്നി അറിയിച്ചു. മുൻകരുതലെന്ന നിലയിൽ ഇവിടെ കോവിഡ്-19 ചികിത്സാകേന്ദ്രങ്ങളും ജില്ലാ ഭരണകൂടം ആരംഭിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam