ഹിമപാതത്തില്‍ 28 പര്‍വ്വതാരോഹകര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു 

OCTOBER 4, 2022, 4:49 AM

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തില്‍ പര്‍വ്വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ മേഖലയിലുണ്ടായ ഹിമപാതത്തിലാണ് പര്‍വ്വതാരോഹകര്‍ അപകടത്തില്‍പ്പെട്ടത്.

നെഹ്‌റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. വ്യോമസേനയെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രതികരിച്ചു.

നെഹ്‌റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 40 പേരുടെ സംഘമാണ് പര്‍വ്വതാരോഹണത്തിനെത്തിയത്. സെപ്റ്റംബര്‍ 23-നായിരുന്നു ഇവര്‍ യാത്ര ആരംഭിച്ചത്. 15 പരിശീലകരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

vachakam
vachakam
vachakam

ഹിമപാതം സംഭവിച്ച വിവരം ലഭിച്ചയുടനെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, ഐടിബിപി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘം സ്ഥലത്തെത്തി.നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പത്ത് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ട്രയിനികളും ഏഴ് പരിശീലകരും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam