മരുന്ന് കയറ്റുമതിയില്‍  അതിശയിപ്പിക്കുന്ന വളര്‍ച്ച

APRIL 17, 2021, 4:24 PM

ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം നേടിയത് അതിശയിപ്പിക്കുന്ന വളര്‍ച്ച. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18 ശതമാനമാണ് വളര്‍ച്ച നേടിയത്. 24.44 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. 20.58 ശതമാനമായിരുന്നു തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ കയറ്റുമതി മൂല്യം.

മാര്‍ച്ച്‌ മാസത്തില്‍ വന്‍ വളര്‍ച്ചയാണ് മരുന്ന് കയറ്റുമതിയില്‍ നേടിയത്. 2.3 ബില്യണ്‍ ഡോളര്‍. സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് മാസങ്ങളിലെ അപേക്ഷിച്ച്‌ മാര്‍ച്ചിലാണ് ഏറ്റവും അധികം കയറ്റുമതി ഉണ്ടായത്. 2020 മാര്‍ച്ച്‌ മാസത്തെ അപേക്ഷിച്ച്‌ 2021 മാര്‍ച്ച്‌ മാസത്തില്‍ 48.5 ശതമാനമാണ് വര്‍ധന.അമേരിക്കയിലേക്കും കാനഡയിലേക്കും മെക്സിക്കോയിലേക്കുമുള്ള മരുന്ന് കയറ്റുമതിയില്‍ യഥാക്രമം 12.6, 30, 21.4 ശതമാനം വീതം വളര്‍ച്ച നേടാനായിട്ടുണ്ട്.

ഇതോടെ ഇന്ത്യന്‍ മരുന്ന് വിപണിയുടെ വളര്‍ച്ചാ നിരക്കും താരതമ്യേന ഉയര്‍ന്നതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.ആഗോള മരുന്ന് വിപണി 1-2 ശതമാനം നെഗറ്റീവ് വളര്‍ച്ച നേടിയപ്പോഴാണ് ഇന്ത്യയ്ക്ക് അതിശയിപ്പിക്കുന്ന നേട്ടമുണ്ടാക്കാനായതെന്നത് ഇന്ത്യന്‍ മരുന്നുകളുടെ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും തെളിവ് കൂടിയാണ്.

vachakam
vachakam
vachakam

വരും വര്‍ഷങ്ങളിലും ഈ വളര്‍ച്ച ഇന്ത്യന്‍ മരുന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. വാക്സീന്‍ വിപണിയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. നോര്‍ത്ത് അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി. ആകെ കയറ്റുമതിയുടെ 34 ശതമാനം ഇവിടങ്ങളിലേക്കാണ്. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam