'വേള്‍ഡ്-ക്ലാസ്' നിലവാരത്തിലേക്ക് 200 റെയില്‍വേ സ്റ്റേഷനുകള്‍; പ്രഖ്യാപനവുമായി റെയില്‍വെ മന്ത്രി

OCTOBER 3, 2022, 7:19 AM

ന്യൂഡല്‍ഹി: രാജ്യത്തെ 200 റെയില്‍വെ സ്റ്റേഷനുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതോടെ റെയില്‍വെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദ് റെയില്‍വേ സ്റ്റേഷനില്‍ കോച്ച് മെയിന്റനന്‍സ് ഫാക്ടറിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ 47 റെയില്‍വെ സ്റ്റേഷനുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും 32 സ്റ്റേഷനുകളില്‍ ജോലികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടിമുടി മാറുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

200 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ പ്രത്യേക സ്ഥലം ഒരുക്കും. കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമമുറികളും ഫുഡ് കോര്‍ട്ടുകളും ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ലോകോത്തര നിലവാരത്തോടെ സജ്ജമാക്കും. കുട്ടികള്‍ക്ക് വിനോദത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്താനുള്ള 'പ്ലാറ്റ്ഫോമായി' റെയില്‍വേ സ്റ്റേഷനുകള്‍ മാറുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

vachakam
vachakam
vachakam

വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണത്തില്‍ മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയുടെ സംഭാവനയെക്കുറിച്ചും കേന്ദ്ര മന്ത്രി വാചാലനായി. ഭാവിയില്‍ രാജ്യത്ത് 400 'വന്ദേ ഭാരത്' ട്രെയിനുകള്‍ ഉണ്ടാകും. ഇതില്‍ 100 ട്രെയിനുകള്‍ ലാത്തൂരിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam