ചന്ദൗസിയില്‍ കോള്‍ഡ് സ്റ്റോറേജ് മേല്‍ക്കൂര തകര്‍ന്ന് 14 പേര്‍ മരിച്ച സംഭവം: രണ്ടു പേരെ അറസ്റ്റ് ചെയ്തു

MARCH 18, 2023, 7:33 PM

ഡല്‍ഹി:ഉത്തരാഖണ്ഡില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കോള്‍ഡ് സ്റ്റോറേജ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജില്ലയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചന്ദൗസി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ദിര റോഡില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 24 പേരെ പുറത്തെടുത്തിരുന്നു, അവരില്‍ 14 പേര്‍ മരിച്ചു.

വ്യാഴാഴ്ചയുണ്ടായ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു കമ്മിറ്റിയെ നിയോഗിച്ചു. കോള്‍ഡ് സ്റ്റോറേജ് ഉടമകളായ അങ്കുര്‍ അഗര്‍വാള്‍, രോഹിത് അഗര്‍വാള്‍ എന്നിവരെ ഹല്‍ദ്വാനിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി സംഭാല്‍ ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബന്‍സാല്‍ ശനിയാഴ്ച പിടിഐയോട് പറഞ്ഞു.

vachakam
vachakam
vachakam

സംഭവം അറിഞ്ഞ് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് മുഖ്യമന്ത്രി കൃഷക് യോജനയുമായി ലയിപ്പിച്ചതിനാല്‍ അവര്‍ക്ക് 5 ലക്ഷം രൂപ വീതം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam