ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു; രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു

JANUARY 28, 2021, 8:18 PM

ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. കർഷക സംഘടന നേതാവ് രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു. കർഷക സംഘടനകളും പൊലീസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഗാസിപുരിൽ തുടരാൻ അനുവദിക്കണമെന്ന് സമരക്കാരുടെ ആവശ്യം പൊലീസ് തള്ളി.

ഗാസിപൂർ ഉടൻ വിടണമെന്ന് പൊലീസ് പറഞ്ഞു. പിൻമാറാൻ തയ്യാറായില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ കർഷക സംഘടനകൾ പിന്മാറാൻ തയാറാകാതിരുന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

അതിനിടെ സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. റിപബ്ലിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam