ചെന്നൈ: പാമ്പുകടിയേറ്റ കൗമാരക്കാരി എട്ട് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രി യാത്രയ്ക്കിടെ വഴിയില്‍ മരിച്ചു. ധര്‍മപുരി ജില്ലയില്‍ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് (13) മരിച്ചത്.
പാമ്പുകടിയേറ്റ കസ്തൂരിയെ തുണിത്തൊട്ടിലില്‍ നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടു വരുകയായിരുന്നു. കുന്നിറങ്ങാന്‍ രണ്ട് മണിക്കൂറെടുത്തു. അവിടെ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുന്നിറങ്ങിയ കസ്തൂരിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു.
സഹോദരങ്ങള്‍ക്കൊപ്പം വീടിന് സമീപം പച്ചിലകള്‍ പറിക്കുന്നതിനിടെയാണ് കസ്തൂരിക്ക് പാമ്പുകടിയേറ്റത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുഗ്രാമം ആയതിനാല്‍ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുക വെല്ലുവിളിയായിരുന്നു. റോഡ് സൗകര്യമില്ലാത്തതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കാനാവാതെ ഇതിനുമുമ്പും ഗ്രാമത്തില്‍ പലരും മരിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. 15 കിലോമീറ്റര്‍ നടന്നാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്.
കസ്തൂരിയെ തുണിത്തൊട്ടിലില്‍വഹിച്ചുള്ള മലയിറക്കദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്