ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്ററിന്റെ 110 കോടി

MAY 11, 2021, 5:22 PM

ന്യുഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 15 മില്യണ്‍ ഡോളര്‍(110 കോടി രൂപ) ഇന്ത്യക്ക് കോവിഡ് പ്രതിരോധത്തിനായി നല്‍കുമെന്ന് ട്വീറ്റര്‍ സി.ഇ.ഒ ജാക് ഡൊറോസി അറിയിച്ചു. കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍. ജി.ഒകള്‍ക്കായിരിക്കും ട്വിറ്റര്‍ പണം കൈമാറുക. 

കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതമാവും ട്വിറ്റര്‍ നല്‍കുക. കോവിഡ് പ്രതിരോധിക്കാനുളള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായിരിക്കും സേവ ഇന്റര്‍നാഷണല്‍ ഇത് വിനിയോഗിക്കുക. ട്വിറ്ററിനോട് സേവ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് നന്ദി അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഇതുവരെ 17.5 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ദാരിദ്ര നിര്‍മാജ്ജനത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയായ കെയര്‍ ട്വിറ്റര്‍ നല്‍കുന്ന പണം കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മിക്കാനും ഓക്സിജന്‍ എത്തിക്കാനും മുന്‍നിര പോരാളികള്‍ക്ക് പി പി ഇ കിറ്റ് ഉള്‍പെടെയുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam