ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതം; 10 പര്‍വതാരോഹകര്‍ മരിച്ചു

OCTOBER 4, 2022, 7:56 AM

ഉത്തരാഖണ്ഡിലെ ഗഢ്‌വാളില്‍ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 10 പേർ മരിച്ചു. പര്‍വതാരോഹണ പരിശീലനത്തിന് പോയ നെഹ്‌റു മൗണ്ടനീയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലക സംഘമാണ് അപകടത്തില്‍പ്പെട്ടത്. 34 വിദ്യാര്‍ത്ഥികളും 7 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.


ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യന്‍ സൈന്യവും,ഇന്തോ ടിബറ്റ്-ബോർഡര്‍ പോലീസും രക്ഷപ്രവര്‍ത്തനത്തില്‍ ഉണ്ട്. രക്ഷ പ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ രണ്ട് ഹേലികോപ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്. ഏട്ടോളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

നിരവധി പേർ ഇപ്പോഴും മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷപെടുത്തിയവരെ തലസ്ഥാനമായ ഡെറഡൂണിലേക്ക് മാറ്റി.

അപകടത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയെ വിളിച്ച് സംസാരിച്ചു. എല്ലാവിധ സഹായവും രാജ്‌നാഥ് സിങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam