ചെന്നൈ: തമിഴ്നാട്ടില്‍ നാം തമിഴർ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യൻ കൊല്ലപ്പെട്ടു.
പ്രഭാതനടത്തതിനിടെ ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ആണ് കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യൻ.
പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ.
കൊലപാതകത്തിന് പിന്നില്‍ കുടുംബവൈരാഗ്യമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്