കോവിഡിന്റെ ഇന്ത്യൻ വകഭേദം: തീവ്രവ്യാപനശേഷിയുള്ളതായേക്കാമെന്ന് എയിംസ് ഡയറക്ടർ

FEBRUARY 22, 2021, 9:57 AM

ന്യൂഡെൽഹി: രാജ്യത്തെ കോവിഡിന്റെ പുതിയ വകഭേദമായ എൻ440കെ  തീവ്രവ്യാപനശേഷിയുള്ളതായേക്കാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. രാജ്യം പരിശോധന, സമ്പർക്ക പട്ടിക തയാറാക്കൽ, രോഗബാധിതരെ ഐസൊലേറ്റ് ചെയ്യൽ തുടങ്ങിയ ഊർജ്ജിത നടപടികളിലേക്ക് മടങ്ങിപോകേണ്ടതുണ്ടെന്നും അദ്ദേഹം ഒരു ദേശീയമാദ്ധ്യമത്തോട് വ്യക്തമാക്കി. വൈറസിനെതിരായ ആന്റിബോഡിയുള്ളവരിലും വീണ്ടും രോഗം ബാധിച്ചേക്കാം.

മാസ്‌ക് ധരിക്കൽ അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയും കേരളവും അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകളുയരുകയാണെന്നും ജാഗ്രതവേണമെന്നും കഴിഞ്ഞദിവസം കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

കോവിഡിന്റെ പുതിയ വകഭേദമാണ് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരാനിടയാക്കിയതെന്ന് മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.ശശാങ്ക് ജോഷി പറഞ്ഞു. മഹാരാഷ്ട്രയിലെ വിദർഭമേഖലയിലെ അമരാവതി, യവത്മാൾ, അകോള എന്നിവടങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

എൻ440കെ എന്ന കോവിഡിന്റെ ഇന്ത്യൻ വകഭേദം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നുണ്ടെന്ന് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി ഡയറക്ടർ രാകേഷ് മിശ്രയും വ്യക്തമാക്കി. അതിനാൽ ഈ വകഭേദത്തെ കർശനമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam