കുട്ടികൾക്ക് കോവിഡ്-19 വരാതെ സംരക്ഷിക്കുന്നതിനുള്ള ആഹാര രീതികൾ : മീനാക്ഷി സതീഷ്

SEPTEMBER 13, 2020, 10:57 AM

ആരോഗ്യവും ഉറപ്പും ഉള്ള രോഗപ്രതിരോധ ശക്തി ഉണ്ടാക്കുന്നതിന് നമ്മുടെ ദിവസേനയുള്ള ഭക്ഷണ ക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട്  തന്നെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ നമ്മൾ എന്നും എന്തു കഴിക്കുന്നു എന്നതിന് പ്രാധാന്യം കൊടുക്കേണ്ടതാണ്. ശരീരത്തിനു വേണ്ട വിറ്റാമിനുകളും പോഷകങ്ങൾ കിട്ടുന്നതിന് അനുയോജ്യമായ ആഹാരങ്ങളാണ് നമ്മൾ കഴിക്കേണ്ടത്. അതാത് സമയങ്ങളിൽ കിട്ടുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും ധാരാളമായി നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുക വഴി ശരീരത്തിന് ആവശ്യമായ സൂക്ഷ്മ പോഷകങ്ങളും വിറ്റാമിനുകളും മൂലകങ്ങളും കിട്ടുന്നു. വിറ്റാമിൻ സി കൂടുതലുള്ള പുളിയുള്ള പഴവർഗ്ഗങ്ങളും സിങ്ക് കൂടുതലുള്ള ആഹാരങ്ങളായ വേവിച്ച പയർ വർഗ്ഗങ്ങളും, പരിപ്പും നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. അന്നന്ന് പാചകപ്പെടുത്തിയ ആഹാരങ്ങൾ, പ്രത്യേകിച്ച് വീടുകളിൽ തന്നെ ഉണ്ടാക്കിയത് കഴിക്കുന്നത് വഴി കുട്ടികൾക്ക് ഉണ്ടാകുന്ന ദഹനക്കുറവ് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും. പാലും പാൽ ഉൽപ്പന്നങ്ങളും അവ വിറ്റാമിൻ - ഡി ചേർന്നതും ഉപയോഗിക്കുന്നത് വഴി ആഹാര ആഗീരണ ശേഷി വർദ്ധിപ്പിക്കുവാൻ കഴിയും. സൂര്യപ്രകാരം ഏൽക്കുന്നത് കുറവുള്ള ഈ സാഹചര്യത്തിൽ വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമുള്ളതുപോലെ കിട്ടുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കേണ്ടതാണ്. മധുരമുള്ള വെള്ളം ഒഴിവാക്കുക. അതിന് പകരം നാരങ്ങാവെള്ളം  പാൽ, മോര്, കരിക്ക് വെള്ളം എന്നിവ ആകാം. ആരോഗ്യമുള്ള ശരീരവും, മനസ്സും, പിന്നെ കൈകൾ ഇടയ്ക്കിടക്ക് കഴുകുകയും, മാസ്‌ക് ഉപയോഗിക്കുകയും മറ്റുള്ളവരുമായി അകലം പാലിക്കുക തുടങ്ങിയ സാമൂഹിക നിബന്ധനകൾ പാലിക്കുന്നതു  വഴി നമുക്ക് കോവിഡ് 19 വരാതെ തടയാൻ കഴിയും

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam