അന്‍പതിലധികം ക്യാന്‍സര്‍ കണ്ടെത്താൻ 'ഗ്യാലറി രക്തപരിശോധന'

JUNE 2, 2023, 3:41 PM

രോഗനിര്‍ണയം വൈകുന്നത് പലപ്പോഴും കാന്‍സര്‍ ബാധിതരെ വളരെ പെട്ടന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിക്കാറുണ്ട്. മൂന്നാം സ്‌റ്റേജിലോ അതിന് ശേഷമോ അസുഖം കണ്ടെത്തുന്നവരെ പിന്നീട് ജീവിതത്തില്‍ തിരിച്ചു കൊണ്ടു വരുന്നത് പലപ്പോഴും സാധിക്കാറില്ല.

എന്നാല്‍ അന്‍പതിലധികം തരത്തിലുള്ള ക്യാന്‍സറിനെ അതിവേഗം കണ്ടെത്താന്‍ 'ഗ്യാലറി രക്തപരിശോധ' നയിലൂടെ സാധിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഇതുവഴി രോഗ നിര്‍ണയവും ചികിത്സയും വേഗത്തിലാക്കാന്‍ സഹായിക്കും.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) പുറത്ത് വിട്ട ലിക്വിഡ് ബയോപ്‌സിയുടെ ഫലമാണ് 'ഗ്യാലറി രക്തപരിശോധന' യിലൂടെ പെട്ടന്ന് ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചത്. അമേരിക്കയില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ കോണ്‍ഫറന്‍സിലായിരുന്നു എന്‍എച്ച്എസ് ലിക്വിഡ് ബയോപ്‌സി ഫലം പുറത്ത് വിട്ടത്. ലക്ഷണങ്ങളുള്ളവരില്‍ ക്യാന്‍സര്‍ കണ്ടെത്താനും അല്ലാത്തവരില്‍ നെഗറ്റീവ് രേഖപ്പെടുത്താനും 'ഗ്യാലറി രക്തപരിശോധന'യിലൂടെ സാധിക്കും.

vachakam
vachakam
vachakam

രക്തത്തില്‍ ട്യൂമറിന്റെ ഡിഎന്‍എ ചെറിയ തോതിലുണ്ടെങ്കില്‍ പോലും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കും. ശരീരത്തില്‍ എവിടെയാണ് ക്യാന്‍സര്‍ രൂപപ്പെടുന്നത് എന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കാലിഫോര്‍ണിയയിലെ ഗ്രെയ്ല്‍ കമ്പനിയുടേതാണ് കണ്ടെത്തല്‍. പുതിയ പഠനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പരീക്ഷണത്തിന് മുന്‍പ് കൂടുതല്‍ പഠനം ആവശ്യമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam