കോവിഡിൽ മുക്തി നിരക്കിൽ ഇന്ത്യയ്ക്ക് ആശ്വാസിക്കാം

SEPTEMBER 15, 2020, 3:54 PM

ന്യൂഡെൽഹി: ലോകത്തെ കോവിഡ് മഹാമാരി വിറപ്പിക്കുമ്പോൾ ഇന്ത്യക്ക് ആശ്വാസ വാർത്ത. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയരുന്നു. ഇന്നലെ പുറത്ത് വന്ന കണക്കു പ്രകാരം 78.28 ആണ് രാജ്യത്തിന്റെ കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,292  പേര്‍ സുഖംപ്രാപിച്ചു. ഇത് പ്രതീക്ഷ നൽകുന്നതായാണ് വിലയിരുത്തുന്നത്. അതേ സമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അരക്കോടിക്ക് മേലെയായി. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി  9,90,061  പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ ആകെ രോഗമുക്തർ 38,59,399. ആണ്. സുഖംപ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള വ്യത്യാസം വർദ്ധിച്ച് 28 ലക്ഷം കവിഞ്ഞു. (28,69,338).

ചികിത്സയിലുള്ളവരുടെ പകുതിയോളം (48.8%)  മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ 3 സംസ്ഥാനങ്ങളിലാണ്. ഉത്തർപ്രദേശ്, തമിഴ്‌നാട്,  ഛത്തീസ്ഗഢ്, ഒഡീഷ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള കേസുകളുടെ 24.4 ശതമാനമുള്ളത്.

മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളവരുടെ 60.35 ശതമാനവും. ഈ സംസ്ഥാനങ്ങൾ തന്നെയാണ് ആകെ രോഗമുക്തരുടെ 60 ശതമാനത്തിനടുത്ത് (59.42 %) റിപ്പോർട്ട് ചെയ്യുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,054 പേരാണ് കോവിഡ് കാരണം മരിച്ചത്. ഇതില്‍ 69  ശതമാനത്തിനടുത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്,  ഡൽഹി  എന്നീ  സംസ്ഥാനങ്ങളിലാണ്. 

37 ശതമാനത്തിലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ് (29,894 മരണങ്ങൾ‍). ഇവിടെ കഴിഞ്ഞ 24 മണിക്കൂറിൽ 34.44 ശതമാനം മരണങ്ങൾ ‍(363 മരണങ്ങൾ‍) റിപ്പോർട്ട് ചെയ്തു. 

TRENDING NEWS
RELATED NEWS