ചൈനയിൽ ടിയാൻജിനിൽ കൂട്ട കോവിഡ് പരിശോധന

NOVEMBER 21, 2020, 11:34 AM

ബീജിംഗ്: വടക്കൻ നഗരമായ ടിയാൻജിനിലെ ഒരു വിഭാഗത്തിൽ ചൈന 3 ദശലക്ഷം ആളുകൾക്ക് കൂട്ട കോവിഡ് പരിശോധന നടത്തുന്നു. ഇത് കൂടാതെ കുറച്ച് കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് 4,015 പേരെ ഷാങ്ഹായിലെ ഒരു ആശുപത്രിയിലും പരിശോധന നടത്തി.

ആഭ്യന്തരമായി പകരുന്ന ഏഴ് കേസുകൾ ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച രേഖപ്പെടുത്തി. ഇതിൽ അഞ്ച് കേസുകൾ ടിയാൻജിനിലും രണ്ടെണ്ണം ഷാങ്ഹായിയിലും ആണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

പരസ്പര ബന്ധമോ സമ്പർക്കമോ ഇല്ലാത്ത നാല് വ്യക്തികളും മറ്റൊരു കേസും ഉൾപ്പെടുന്ന സാമൂഹിക സമ്പർക്കം ടിയാൻജിൻ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. പ്രതിരോധ നടപടികളുടെ ഭാഗമായി , പ്രാദേശിക അധികാരികൾ ആളുകൾ താമസിക്കുന്ന റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയും ഒരു ആശുപത്രിയും ഒരു കിന്റർഗാർട്ടനും അടച്ചു.

vachakam
vachakam
vachakam

പ്രാദേശിക സർക്കാറിന്റെ സോഷ്യൽ മീഡിയ പേജിൽ ശനിയാഴ്ച പങ്കുവച്ചത് പ്രകാരം, ടിയാൻജിനിലെ ബിൻ‌ഹായ് ജില്ലയിലെ എല്ലാ നിവാസികളെയും അധികൃതർ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

വെള്ളിയാഴ്ച രാത്രി ആശുപത്രി സന്ദർശനത്തെത്തുടർന്ന് ഒരു ഭർത്താവും ഭാര്യയും കോവിഡ് -19 പോസിറ്റീവാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഷാങ്ഹായിലെ അധികൃതർ ആശുപത്രി അടച്ചു. ചൈനയുടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 86,414 ആണ്. 

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS