കുട്ടികളിൽ കോവിഡ് നിരക്ക് കൂടുന്നു

SEPTEMBER 15, 2020, 4:07 PM

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുട്ടികളുമായി പുറത്ത് ഇറങ്ങുന്നത് പതിവായി തുടങ്ങി. ഇത് കുട്ടികളിൽ കോവിഡ് വ്യാപിക്കുന്നത് കൂടുതലായിട്ടുണ്ട്. ഒരു സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടൗണുകളിലും നാട്ടുപ്രദേശങ്ങളിലും കുട്ടികൾ കറങ്ങി നടക്കുന്നത്. ഇത് രോഗഭീതി ഉയർത്തുന്നു. കോവിഡ് രോഗികൾ വർദ്ധിക്കുന്നതിനോടൊപ്പം കുട്ടികളിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കുട്ടികളിലും രോഗം വ്യാപിക്കുന്നതായി പ്രതിദിന കണക്കിൽ കാണാം. ഇത് ആശങ്കയ്ക്ക് വഴിവെക്കുന്നു. കുടുംബത്തിലെ മുതിർന്നവരിലൂടെ ആകാം കുട്ടികളിൽ രോഗം പടരുന്നത്. കുട്ടികൾ കൂട്ടം കൂടി കളിക്കുന്നതും, മുതിർന്നവർകൊപ്പം ടൗണിലേക്ക് പോകുന്നതും കർശനമായി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. സ്‌കൂളുകൾ തുറക്കാതെ തന്നെ കുട്ടികളിൽ ഇത്തരത്തിൽ രോഗം വ്യാപിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam