സെന്റർ  ഫോർ ഡിസീസ് കണ്ട്രോൾ (CDC) താങ്ക്സ്ഗിവിങ് ഡേ ആഘോഷങ്ങൾക്ക് മുന്നോടിയായി തരുന്ന മുന്നറിയിപ്പ് 

NOVEMBER 21, 2020, 2:52 AM

താങ്ക്സ്ഗിവിങ് ഡേ ആഘോഷങ്ങൾക്ക് വേണ്ടിയുള്ള യാത്ര ഒഴിവാക്കാൻ സിഡിസി അമേരിക്കക്കാരോട് അഭ്യർത്ഥിക്കുന്നു; പകർച്ച വ്യാധിയുടെ വ്യാപനവും, ആശുപത്രികൾ രോഗികളെ കൊണ്ട് നിറയൂന്നതും, ആതുര ശിശ്രുഷകർ രോഗബാധിദർ ആകുന്നതും അനിയന്ത്രിതമായി വർധിക്കുന്നതുകൊണ്ടാണ് ആഘോഷത്തിന് ഒരാഴ്ച മുമ്പ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുതിയ (ശുപാർശകൾ ഇറക്കിയിരിക്കുന്നത്.

കോവിഡ്-19 എന്ന പകർച്ചവ്യാധി ഈ അവധിക്കാലത്ത്  ആശങ്കാജനകമായി തുടരുന്നതിനാൽ, താങ്ക്സ്ഗിവിംഗിനായി യാത്ര ചെയ്യുകയോ അല്ലെങ്കിൽ പുതിയ  ആളുകളുമായി സമയം  ചെലവഴിക്കുകയോ ചെയ്യരുതെന്ന് അമേരിക്കയിലെ ഉന്നത പൊതുജനാരോഗ്യ ഏജൻസി (CDC) അമേരിക്കക്കാരോട് അഭ്യർത്ഥിച്ചു.

താങ്ക്സ്ഗിവിങ് ഡേ, ക്രിസ്തുമസ്, ന്യൂ ഇയർ എന്നീ  ആഘോഷങ്ങൾ പരമ്പരാഗതമായി അമേരിക്കയിൽ  കുടുംബ ആഘോഷങ്ങൾക്കായി ഒത്തുകൂടുന്ന സമയമാണ്, ഈ ഒത്തുകുടലുകൾക്കായി ദേശ വ്യാപകമായ യാത്രകളും അനിവാര്യമാണ്.

vachakam
vachakam
vachakam

കൊറോണ വൈറസ് അണുബാധകൾ, ആശുപത്രികൾ, മരണങ്ങൾ എന്നിവ യുഎസിലുടനീളം ഉയരുന്ന സമയത്താണ് ഈ  മാരക അണുബാധ പൊതുജങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നത്.  സാധ്യമെങ്കിൽ ഒത്തുചേരലുകൾ ഔട്ട്‌ഡോർ ആയിരിക്കണമെന്ന് സിഡിസി പറയുന്നു, ആളുകൾ ആറടി അകലെ പാലിക്കുകയും മാസ്ക് ധരിക്കുകയും, ഒരാൾ മാത്രം ഭക്ഷണം വിളമ്പുകയും ചെയ്യുന്നുത് അഭികാമ്യമായിരിക്കും.

അമേരിക്കയിൽ പല സംസ്ഥാനങ്ങളും കൊറോണ വൈറസ് അണുബാധ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുന്നുണ്ട് എന്ന് വരികിലും ദിനം പ്രതി രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടുകയാണ്, ആശുപതികൾ അവരുടെ നിലവിലുള്ള കഴിവുകൾ അനുസരിച് പ്രവർത്തിക്കാൻ ശ്രമിക്കുന്നു എന്നാൽ അവരുടെ കഴിവുകൾക്കതീതമായി സാഹചര്യം കൈവിട്ടു പോകുന്നതായി കണക്കുകൾ പറയുന്നു അതുകൊണ്ട് സ്വയം പ്രതിരോധിച്ചാൽ എല്ലാവർക്കും നല്ലതായിരിക്കും.

English summary: CDC warning news for Americans

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS