റൈബോസിക്ലിബ് മരുന്ന് ഫലപ്രദം; സ്തനാര്‍ബുദത്തിന്റെ തിരിച്ചുവരവ് 25 ശതമാനം വരെ തടയും

JUNE 3, 2023, 1:49 PM

സ്താനാര്‍ബുദ ചികിത്സക്കുപയോഗിക്കുന്ന റൈബോസിക്ലിബിന് ക്യാന്‍സറിന്റെ തിരിച്ചുവരവിനെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് പുതിയ കണ്ടെത്തല്‍. മരുന്നിന്റെ ഉപയോഗം രോഗം തിരിച്ചെത്തുന്നതിനെ 25 ശതമാനം വരെ തടയുമെന്നും പഠനം പറയുന്നു. 

ലോകത്തിലെ ഏറ്റവും വലിയ കാൻസർ കോൺഫറൻസായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി വാർഷിക മീറ്റിംഗിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പഠനം കൂടുതല്‍ പ്രതീക്ഷ പകരുന്നതാണെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.

5,101 സ്തനാര്‍ബുദ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചികിത്സാ വേളയില്‍ ഏകദേശം മൂന്ന് വര്‍ഷത്തക്ക് ഇവര്‍ക്ക് റൈബോസിക്ലിബ് നൽകി. ഇതുകൂടാതെ കുറച്ചു പേര്‍ക്ക് ഹോർമോൺ തെറാപ്പിയും നല്‍കി. 

vachakam
vachakam
vachakam

പരീക്ഷണത്തിനൊടുവില്‍ റൈബോസിക്ലിബ് ഉപയോഗിച്ച 90.4 ശതമാനം പേർ രോഗവിമുക്തരായി കണ്ടു. അതേസമയം, ഹോർമോൺ തെറാപ്പി നടത്തിയ 87.1ശതമാനം പേരിലാണ് ലക്ഷ്യം വിജയം കണ്ടത്. ഈ കണ്ടെത്തല്‍ കൂടുതല്‍ പ്രതീക്ഷ നല്‍കിയെന്നും വൈദ്യസംഘം വിശദീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam