വാക്‌സിൻ വിതരണം വേഗത്തിൽ

FEBRUARY 22, 2021, 8:39 AM

ആസ്‌ട്രേലിയയിൽ തിങ്കളാഴ്ച മുതൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു. ആരോഗ്യപരിപാലന രംഗത്തു ജോലി ചെയ്യുന്നവർക്കും, മുതിർന്ന പൗരന്മാർക്കും ആദ്യഡോസുകൾ കൊടുത്തു തുടങ്ങി. മൂന്നു ദിവസം തുടർച്ചയായി രാജ്യത്ത് കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ടു ചെയ്തില്ല. പ്രതിദിനം 25,000 ആളുകൾ വിക്ടോറിയ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകൾ നടത്തുവാൻ മുന്നോട്ടു വരുന്നു.

പ്രതിദിനം 60,000 ഡോസുകൾ വിതരണം ചെയ്യുമെന്നാണ് കണക്കുകൾ. ഫൈസർ വാക്‌സിനും തുടർന്ന് അടുത്ത ആഴ്ചയിൽ എത്തിചേരുന്ന ആസ്ട്രസെനേക്കാ വാക്‌സിനുമായിരിയ്ക്കും വിതരണം ചെയ്യുക. ഫൈസർ വാക്‌സിൻ വിതരണം വളരെ പ്രയാസം കൂടിയതാണ്.

കാരണം മൈനസ് ഡിഗ്രിയിൽ തണുപ്പിച്ച സ്ഥലത്തു സൂക്ഷിയ്ക്കുന്നു എന്നതുകൊണ്ട്. ആസ്‌ട്രേലിയയിലെ 25 മില്യൻ ജനങ്ങൾ ഭൂരിഭാഗവും ആസ്ട്രസെനേക്കാ വാക്‌സിൻ ആയിരിയ്ക്കും സ്വീകരിക്കുക, കാരണം അതു പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. മാർച്ചിൽ 4 മല്യൻ ആളുകൾക്ക് ഒന്നാമത്തെ ഡോസുകൾ കൊടുക്കും.

vachakam
vachakam
vachakam

ഒക്ടോബർ അവസാനിക്കുമ്പോൾ 25 മില്യൻ ജനങ്ങൾക്കും വാക്‌സിൻ നൽകി കഴിയുമെന്ന് ആരോഗ്യവകുപ്പു പറയുന്നു. ആസ്‌ട്രേലിയൻ കോവിഡ് മൂലമുള്ള മരണം 909 എന്നാണ് കണക്കുകൾ പറയുന്നത്. 29,000 കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.

Australia begins mass covid-19 vaccination programme

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam