ലാപ് ടോപ്പ് മടിയിൽ വച്ചാണോ ഉപയോഗിക്കുന്നത് ? ലൈംഗിക ജീവിതം തകരാറിലാകും 

JUNE 4, 2023, 10:20 AM

ലാപ്‌ടോപ്പ് മടിയിൽ വച്ച്  ഉപയോഗിക്കുന്ന ശീലമുള്ളവർ നിരവധിയാണ്. ലാപ്‌ടോപ്പ് മടിയിൽ വെച്ച് ഇരിക്കുന്നത് കൂടുതൽ സൗകര്യപ്രദമാണ്.എന്നാൽ ഈ ശീലം നിങ്ങളുടെ ശരീരത്തിന് സുരക്ഷിതമാണോ? ഇതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് ഇതാണ്.

ടോസ്റ്റഡ് സ്കിൻ സിൻഡ്രോം

പൊതുവേ, ലാപ്‌ടോപ്പ് കുറച്ച്‌ സമയം ഉപയോഗിച്ചാല്‍, അത് വലിയ ദോഷം ചെയ്യില്ല, എന്നാല്‍ ലാപ്‌ടോപ്പ് മടിയില്‍ വെച്ച്‌ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക് 'ടോസ്റ്റഡ് സ്കിൻ സിൻഡ്രോം' വരാം. ചര്‍മത്തിന്റെ നിറവ്യത്യാസം, ചൊറിച്ചില്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്ന അവസ്ഥയാണിത്. ലാപ്ടോപ്പ് മടിയില്‍ വെച്ച്‌ ഉപയോഗിക്കുമ്ബോള്‍ അതില്‍ നിന്ന് ചൂട് കാലില്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാലുകള്‍ കൂടുതല്‍ നേരം ചൂടില്‍ നില്‍ക്കുമ്ബോഴാണ് ടോസ്റ്റഡ് സ്കിൻ സിൻഡ്രോം സംഭവിക്കുന്നത്. കൂടാതെ ചര്‍മത്തില്‍ പൊള്ളലോ തിണര്‍പ്പുകളോ ഉണ്ടാക്കാം.

vachakam
vachakam
vachakam

ലൈംഗിക ആരോഗ്യത്തിന് പ്രശ്‌നം

ലാപ്‌ടോപ്പ് ദീര്‍ഘനേരം മടിയിലിരുന്ന് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചൂട് പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചൂടില്‍ ദീര്‍ഘനേരം സമ്ബര്‍ക്കം പുലര്‍ത്തുന്നത് വൃഷണസഞ്ചിയിലെ താപനില വര്‍ധിപ്പിക്കും, ഇത് ബീജ ഉല്‍പാദനത്തെയും പ്രത്യുത്പാദനത്തെയും ബാധിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കണ്ണിന്റെ ബുദ്ധിമുട്ട്

vachakam
vachakam
vachakam

വിശ്രമമില്ലാതെ ദീര്‍ഘനേരം ലാപ്‌ടോപ്പ് സ്‌ക്രീനില്‍ നോക്കി ഇരിക്കുന്നത് കണ്ണിന് ആയാസം, വരള്‍ച്ച അല്ലെങ്കില്‍ തലവേദന എന്നിവയ്ക്ക് കാരണമാകും. ലാപ്‌ടോപ്പ് മടിയില്‍ വയ്ക്കുമ്ബോള്‍ സ്‌ക്രീൻ അടുത്ത് നില്‍ക്കുന്നത് കണ്ണിന് കൂടുതല്‍ പ്രശ്നനങ്ങള്‍ ഉണ്ടാക്കും.

കാര്‍പല്‍ ടണല്‍ സിൻഡ്രോം

ജോലി ചെയ്യുമ്ബോഴോ അതിനു ശേഷമോ നിങ്ങളുടെ കൈകളിലോ, കൈത്തണ്ടയിലോ, തോളിലോ, കഴുത്തിലോ അസ്വസ്ഥതയോ, വേദനയോ, അനുഭവപ്പെടുന്നുണ്ടെകില്‍ ഇത് റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇഞ്ചുറി (RSI - Repetitive Strain Injury) എന്ന വിഭാഗത്തില്‍പ്പെട്ട രോഗത്തിന്റെ ആരംഭമായിരിക്കാം. മടിയില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതും ലാപ്‌ടോപ്പിന്റെ കീബോര്‍ഡും ട്രാക്ക്പാഡും ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്നതും റെപ്പറ്റിറ്റീവ് സ്ട്രെയിൻ ഇഞ്ചുറിക്ക് കാരണമാകും. കാര്‍പല്‍ ടണല്‍ സിൻഡ്രോം, ടെൻഡോണൈറ്റിസ് തുടങ്ങിയ അവസ്ഥകള്‍ ട്രാക്ക്പാഡ് ദീര്‍ഘനേരം നിര്‍ത്താതെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉണ്ടാകാം.

vachakam
vachakam

റേഡിയേഷൻ

വൈഫൈ, ബ്ലൂടൂത്ത് എന്നിവയേക്കാള്‍ കുറഞ്ഞ വൈദ്യുതകാന്തിക വികിരണം ലാപ്‌ടോപ്പുകള്‍ പുറപ്പെടുവിക്കുന്നു. അതിന്റെ വികിരണങ്ങളുടെ അളവ് ആരോഗ്യത്തിന് വളരെ ദോഷകരമല്ല. എന്നാല്‍ മടിയില്‍ വെച്ചുകൊണ്ട് ജോലി ചെയ്യുന്നതിലൂടെ, റേഡിയേഷനുകള്‍ ശരീരവുമായി കൂടുതല്‍ സമ്ബര്‍ക്കം പുലര്‍ത്തുന്നു, അതിനാല്‍ ലാപ്‌ടോപ്പ് മേശപ്പുറത്ത് വച്ചുകൊണ്ട് ജോലി ചെയ്യുന്നതാണ് നല്ലത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam