കേരളത്തിലെ 6 ആശുപത്രികൾക്ക് കൂടി NQAS അംഗീകാരം 

NOVEMBER 21, 2020, 6:33 PM

കേരളത്തിലെ 6 ആശുപത്രികൾക്ക് കൂടി എൻക്യുഎഎസ് അഥവാ നാഷണൽ ക്വാലിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ലഭിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ 80 ആശുപത്രികൾക്കാണ് ഇതുവരെ ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുമ്പോഴും ആരോഗ്യമേഖലയിൽ കേരളം രാജ്യത്ത്  ഒന്നാം സ്ഥാനം നിലനിർത്തിവരുന്നതിന്  ഉത്തമ ഉദാഹരണമാണിത്. 

6500ഓളം ചെക്ക് പോയിന്റിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിക്കുന്നത്. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയത്തിൽ 70%

സ്കോർ നേടുന്ന ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം  ലഭിക്കുന്നത്.

vachakam
vachakam
vachakam

English summary : 6 More Primary health centres from Kerala awarded with NQAC 

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS