കരള്‍ രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണം; അറിയാം ഈ ലക്ഷണങ്ങള്‍

AUGUST 5, 2022, 7:25 PM

ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. നമ്മള്‍ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. 

കൂടാതെ പ്രോട്ടീനുകള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകള്‍ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലര്‍ന്ന പദാര്‍ത്ഥങ്ങളെയും കരള്‍ നിരുപദ്രവകാരികളാക്കി മാറ്റുന്നു. അതിനാല്‍ തന്നെ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതുമുണ്ട്.കരൾ തകരാറിലാകുമ്പോൾ, ശരീരം മുഴുവൻ ചില  ലക്ഷണങ്ങൾ കാണിക്കുന്നു. ഏതൊക്കെയെന്ന് നോക്കാം.

ദഹനപ്രശ്‌നങ്ങൾ 

vachakam
vachakam
vachakam

പലതും ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഒരുപക്ഷേ നിങ്ങൾ അമിതമായി കൊഴുപ്പോ പഞ്ചസാരയോ അടങ്ങിയ ഭക്ഷണം കഴിക്കുകയോ  കാപ്പിയും ചായയും  അമിതമായി കഴിക്കുകയോ ചെയ്താൽ ദഹനപ്രശ്നം ഉണ്ടാകാം. എന്നാൽ അടിക്കടിയുള്ള ദഹനപ്രശ്‌നങ്ങൾ നിങ്ങളുടെ കരളിന്റെ ഗുരുതരമായ പ്രശ്‌നത്തിന്റെ ലക്ഷണമാകാം. അതിനാൽ ദഹനപ്രശ്നങ്ങൾ അമിതമായാൽ  ഒരു ഡോക്ടറെ സമീപിക്കുക.

വയറു വേദന

അടിവയറ്റിലെ വലതുഭാഗത്ത് സ്ഥിരമായ അനുഭവപ്പെടുന്ന വേദന കരൾ പ്രശ്നത്തിന്റെ ലക്ഷണമാകാം . അല്ലെങ്കിൽ  അപ്പെൻഡിസൈറ്റിസ് ആകാം.ചിലപ്പോൾ  കരൾ അർബുദത്തിന്റെ പ്രാരംഭ ലക്ഷണമാകാം.

vachakam
vachakam
vachakam

ക്ഷീണം 

തലകറക്കം, ഛര്‍ദി, ക്ഷീണം തുടങ്ങിയവയും ചിലപ്പോള്‍ കരളിന്‍റെ അനാരോഗ്യത്തെ സൂചിപ്പിക്കാം.  വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. 

മൂത്രത്തിന്റെ നിറം 

കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം. 

മഞ്ഞപ്പിത്തം 

കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണിത്.  കരളിനുണ്ടാകുന്ന ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും ഇത്തരം പ്രശ്നം കാണപ്പെടുന്നുണ്ട്.

മലത്തിന്റെ നിറം 

മലവിസർജ്ജനം നിങ്ങളുടെ ആരോഗ്യവസ്ഥയെ സൂചിപ്പിക്കുന്ന ഒന്നാണ്. മലത്തിലെ വ്യത്യാസം നിങ്ങളുടെ കരൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കാം. എന്നിരുന്നാലും, ഡോക്ടറെ സമീപിക്കുന്നതിന് മുമ്പ്, നിങ്ങൾ അടുത്തിടെ കഴിച്ച ഭക്ഷണം മൂലമാണോ  നിറവ്യത്യാസത്തിന് കാരണം എന്നറിയാൻ  കുറച്ച് ദിവസം കാത്തിരിക്കുക. 

ശരീരം ചൊറിച്ചിൽ 

ചൊറിച്ചിൽ സാധാരണയായി ഒരു ത്വക്ക് പ്രശ്നം മൂലമാണ് ഉണ്ടാകുന്നത്, മിക്ക കേസുകളിലും, ഒരു ഡെർമറ്റോളജിസ്റ്റ് നിർദ്ദേശിക്കുന്ന ക്രീം പുരട്ടുന്നത് ആശ്വാസം നൽകും.എന്നാൽ   കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam