ചൈനയിലെ വെള്ളപ്പൊക്കത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

JULY 22, 2021, 8:54 PM

ബീജിംഗ്: ചൈനയിലെ സെങ്ഷൂ മേഖലയില്‍ സമീപ ദിവസങ്ങള്‍ക്കിടെ പെയ്ത റെക്കോര്‍ഡ് മഴയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

റോഡിലായിരുന്ന പല വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുകയാണ്. പലരും വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. 

വെള്ളത്തില്‍ ഒലിച്ചുപോയ യുവതിയെ നാട്ടുകാര്‍ രക്ഷിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രവിശ്യയില്‍ ഇത്രയധികം ശക്തമായ മഴ ലഭിക്കുന്നത്. റോഡും സബ് വേ ട്രെയിനും അടക്കം ഒട്ടുമിക്ക പൊതുസ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.

vachakam
vachakam
vachakam

1.2 കോടി ജനങ്ങള്‍ അതിവസിക്കുന്ന സെങ്ഷൂ പ്രവിശ്യ ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റോഡിലൂടെ വെള്ളം ഇരച്ചെത്തിയതോടെ കാറുകള്‍ വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്.vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam