റഷ്യ സെലെന്‍സ്‌കിയെ ലോകമെങ്ങും പിന്തുടരുമെന്ന് ഭീഷണി മുഴക്കി പാര്‍ലമെന്റംഗം

NOVEMBER 24, 2022, 12:49 AM

മോസ്‌കോ: ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കെതിരെ വധഭീഷണി മുഴക്കി റഷ്യന്‍ പാര്‍ലമെന്റംഗം. ലോകത്ത് എവിടെപ്പോയാലും സെലെന്‍സ്‌കിക്കും കൂട്ടാളികള്‍ക്കും പിന്നാലെ റഷ്യ ഉണ്ടാവുമെന്ന് എംപിയായ ആന്ദ്രെ ലുഗോവോയ് മുന്നറിയിപ്പ് നല്‍കി. കഴുമരത്തില്‍ ആദ്യം കയറേണ്ടവരാണ് സെലെന്‍സ്‌കിയും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളുകളുമെന്നും ലുഗോവോയ് റഷ്യന്‍ ദേശീയ ടെലിവിഷനിലെ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.

'കാലിഫോര്‍ണിയയിലോ മറ്റെവിയെങ്കിലുമോ ഒക്കെ ഒളിത്താവളങ്ങള്‍ ഒരുങ്ങിയിട്ടുണ്ടാവാമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ, അവര്‍ തങ്ങളുടെ ഭാവി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു വീടും അവര്‍ക്കത്ര ശുഭകരമോ വിജയകരമോ ആവില്ല,' ലുഗോവോയ് പറഞ്ഞു. 

റഷ്യന്‍ ചാരനായ അലക്‌സാണ്ടര്‍ ലിത്വിനെങ്കോയുടെ വധവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തിയാണ് ലുഗോവോയ്. 2006 ല്‍ ലണ്ടനില്‍ കൊല്ലപ്പെട്ട ലിത്വിനെങ്കോയുടെ ശരീരത്തില്‍ പൊളോണിയം-210 ന്റെ അംശം കണ്ടെത്തിയിരുന്നു. ലിത്വിനെങ്കോയെ കൊന്നത് റഷ്യന്‍ ഭരണകൂടത്തിന്റെ തീരുമാനമനുസരിച്ചാണെന്നും ലുഗോവോയും സഹപ്രവര്‍ത്തകനായ ദിമിത്രി കോവ്ടുനും ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും 2021 സെപ്റ്റംബറില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചിരുന്നു. എന്നാല്‍ റഷ്യ ഇത് നിഷേധിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam