തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് നീരവ് മോദി 

JULY 22, 2021, 4:38 AM

ലണ്ടൻ: ഇന്ത്യയിലേക്ക് തന്നെ എത്തിക്കുന്നത് തന്റെ  മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദി. ഇന്ത്യയിൽ നീതിപൂർണമായ വിചാരണ നടക്കില്ലെന്നും അതിനാൽ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് യുകെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയായിരുന്നു അദ്ദേഹം.നീരവിന്റെ വാക്കുകൾക്ക് പിന്തുണ നൽകിക്കൊണ്ട് അഭിഭാഷകൻ എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡും രംഗത്ത് വന്നിട്ടുണ്ട്.

മുംബൈയിലെ കോവിഡ് രോഗികൾ തിങ്ങിപ്പാർക്കുന്ന ജയിലിലേക്ക് നീരവിനെ എത്തിക്കുന്നത് ഒട്ടും സുരക്ഷിതമ്മല്ലെന്നും ജയിലിൽ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

മാത്രമല്ല നീരവ് കടുത്ത വിഷാദത്തിലൊണന്നും ഇന്ത്യയ്ക്ക് കൈമാറുന്നത് അയാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമർത്തലാവുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരെയുള്ള കേസ്. 2019 മാർച്ചിലാണ് നീരവ് അറസ്റ്റിലാകുന്നത്. കേസിൽ നിന്നും ഒരാൻ നീരവ് മോദി ഏറെ ശ്രമിക്കുമ്പോഴും ഓരോ തവണയും അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്നത് കനത്ത തിരിച്ചടിയാണ്.

English summary: when handover to india, it Delivered it would adversely  affect my mental health says Nirav modi

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam