കൈവ്: യുദ്ധക്കുറ്റങ്ങളുടെ വിചാരണ കിവിലെ കോടതിയിൽ ആരംഭിച്ചു. പതിനായിരക്കണക്കിന് യുദ്ധക്കുറ്റങ്ങളാണ് റഷ്യ ചെയ്തതെന്ന് ഉക്രൈൻ ആരോപിക്കുന്നു. ബ്രിട്ടനും നെതർലൻഡും വിചാരണയിൽ ഉക്രൈനെ സഹായിക്കും.
ഡോൺബാസ് മേഖലയിൽ നദി മുറിച്ചുകടക്കുന്നതിനിടെ റഷ്യൻ സൈന്യത്തിന്റെ കവചിത വാഹനങ്ങൾ യുക്രെയ്ൻ സൈന്യം തകർത്തതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കരിങ്കടലിൽ ഒരു പാലം നശിപ്പിക്കുകയും റഷ്യൻ വെടിമരുന്ന് കയറ്റിയ കപ്പലിന് തീയിടുകയും ചെയ്തു.
രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്താനും യുക്രെയ്ന് സാധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.അതേസമയം, നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറിയുള്ള ഡെർഗാച്ചിയിൽ ജനങ്ങൾക്കു വേണ്ടിയുള്ള സഹായ വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഹൗസ് ഓഫ് കൾചർ എന്ന കെട്ടിടത്തിനു നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി മേയർ വ്യാസെസ്ലേവ് ആരോപിച്ചു.
വ്യാഴാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ യുവദമ്പതികൾ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഹർകിവ് മേഖലയിൽ യുക്രെയ്ൻ യുദ്ധവിമാനം വെടിവച്ചിട്ടതായും എണ്ണശുദ്ധീകരണശാല പ്രവർത്തനരഹിതമാക്കിയതായും റഷ്യ അവകാശപ്പെട്ടു.
അതേസമയം റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ഉക്രൈനിലെ ഇന്ത്യൻ എംബസി ഈ മാസം 17 മുതൽ കീവിൽ പ്രവർത്തനം പുനരാരംഭിക്കും. നിലവിൽ പോളണ്ടിലെ വാർസോയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശത്തെ തുടർന്ന് മാർച്ച് 13 ന് എംബസി അടച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്