മോസ്‌കോ: മേയ് മാസം പാതിയോടെ 30,000 പോരാളികളെ കൂടി റിക്രൂട്ട് ചെയ്യാന്‍ റഷ്യയിലെ സ്വകാര്യ സായുധ സേനയായ വാഗ്നര്‍ ഗ്രൂപ്പ് തയാറെടുക്കുന്നു. വാഗ്നര്‍ സ്ഥാപകനായ യെവ്ഗിനി പ്രിഗോസിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിദിനം 500 മുതല്‍ 800 വരെ പോരാളികളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും പ്രിഗോസിന്‍ അവകാശപ്പെട്ടു. ചില ദിവസങ്ങളില്‍ റിക്രൂട്ട്‌മെന്റെ 1200 ലേക്ക് ഉയരുമെന്നും അദ്ദേഹം പറയുന്നു.
42 റഷ്യന്‍ നഗരങ്ങളില്‍ പുതിയതായി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചെന്ന് പ്രിഗോസിന്‍ വ്യക്തമാക്കി. കിഴക്കന്‍ ഉക്രെയ്ന്‍ നഗരമായ ബാഖ്മത് പിടിക്കാനുശള്ള റഷ്യന്‍ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്ന വാഗ്നര്‍ ഗ്രൂപ്പിന് കനത്ത ആള്‍നാശമാണ് മേഖലയില്‍ സംഭവിച്ചിരിക്കുന്നത്. 50000 പോരാളികളെ വാഗ്നര്‍ ഗ്രൂപ്പ് ഉക്രെയ്ന്‍ യുദ്ധത്തിനയച്ചിട്ടുണ്ടെന്ന് യുഎസ് കണക്കാക്കുന്നു. ഇതില്‍ 40000 പേര്‍ റഷ്യയിലെ ജയിലുകളില്‍ നിന്ന് റിക്രൂട്ട് ചെയ്ത കുറ്റവാളികളാണ്. ആറുമാസം യുദ്ധഭൂമിയില്‍ പിടിച്ചു നിന്നാല്‍ ഇവരുടെ ശിക്ഷ ഇളവ് ചെയ്ത് മോചിപ്പക്കാമെന്നാണ് ഗ്രൂപ്പിന്റെ വാഗ്ദാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്