ലോകത്ത് ഏറ്റവും മികച്ചജീവിതനിലവാരമുള്ള പട്ടണമായി തെരഞ്ഞെടുക്കപ്പെട്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന 

JUNE 23, 2022, 1:17 PM

ലോകത്ത് ഏറ്റവും മികച്ചജീവിതനിലവാരമുള്ള പട്ടണമായി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയിൽ യുക്രേനിയൻ തലസ്ഥാനമായ കീവ് ഇത്തവണ ഉൾപ്പെട്ടില്ല. റഷ്യൻ പട്ടണങ്ങളായ മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നോട്ട് പോയി. സെൻസർഷിപ്പും യുക്രൈൻ അധിനിവേശവുമാണ് ഇതിനു കാരണമായി കണക്കാക്കുന്നത്.

ന്യൂസീലൻഡിലെ ഓക്ക്‌ലൻഡായിരുന്നു കഴിഞ്ഞ തവണത്തെ പട്ടികയിൽ ഒന്നാമത്. എന്നാൽ പുതിയ പട്ടികയിൽ ഓക്ക്‌ലൻഡ് 34ആം സ്ഥാനത്താണ്. സ്ഥലത്തെ കൊവിഡ് നിയന്ത്രണങ്ങളാണ് ഓക്ക്‌ലൻഡിനെ പട്ടികയിൽ താഴേക്ക് ഇറക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 12ആം സ്ഥാനത്തായിരുന്നു വിയന്ന. അതേസമയം 2018, 19 വർഷങ്ങളിൽ വിയന്ന ഒന്നാമതായിരുന്നു.

പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളിൽ ആറിലും യുറോപ്യൻ പട്ടണങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻ ഹേഗനും സ്വിറ്റ്സർലൻഡ് പട്ടണമായ സൂറിച്ചും രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. സ്വിറ്റ്സർലൻഡിലെ മറ്റൊരു പട്ടണമായ ജനീവ ആറാമതുണ്ട്. കാനഡയിലെ മൂന്ന് നഗരങ്ങൾ ആദ്യ പത്തിലുണ്ട്. കാൽഗരി സൂറിച്ചുമായി മൂന്നാം സ്ഥാനം പങ്കിടുമ്പോൾ വാൻകൂവർ അഞ്ചാമതും ടൊറൻ്റോ എട്ടാമതുമാണ്. ജർമനി നഗരം ഫ്രാങ്ക്‌ഫർട്ട് ഏഴാമതും നെതർലൻഡ് തലസ്ഥാനം ആംസ്റ്റർഡാം 9ആമതുമാണ്. ജപ്പാൻ നഗരം ഒസാക്കയും ഓസ്ട്രേലിയൻ നഗരം മെൽബണും 10ആം സ്ഥാനം പങ്കിടുകയാണ്.

vachakam
vachakam
vachakam

ഫ്രാൻസ് തലസ്ഥാനമായ പാരിസ് പട്ടികയിൽ 19ആമതാണ്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടൻ 33ആമതാണ്. സ്പെയിൻ നഗരങ്ങളായ ബാഴ്സലോണ 35ആമതും മാഡ്രിഡ് 43ആമതുമുണ്ട്. അമേരിക്കൻ നഗരമായ ന്യൂയോർക്ക് 51ആമതും ചൈന തലസ്ഥാനം ബീജിങ് 71ആമതും എത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam