മനാഗ്വ: കത്തോലിക്കാ സഭയെ തുടര്‍ച്ചയായി പീഡിപ്പിക്കുന്ന പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നടപടികളില്‍ പ്രതിഷേധിച്ച് വത്തിക്കാന്‍ നിക്കരാഗ്വയിലെ എംബസി അടച്ചുപൂട്ടി. ഒരു വര്‍ഷമായി സഭയ്‌ക്കെതിരെ ഒര്‍ട്ടേഗ ഭരണകൂടം നിരന്തരം നടപടികളെടുത്തു വരികയാണ്. ഏറ്റവുമൊടുവില്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് ഒര്‍ട്ടേഗ ഭരണകൂടം വ്യക്തമാക്കി. ഇതോടെയാണ് എംബസി പൂട്ടാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.
മനാഗ്വയിലെ വത്തിക്കാന്റെ പ്രതിനിധി മോണ്‍സിഞ്ഞോര്‍ മാര്‍സെല്‍ ഡിയൂഫ് ഇന്നലെ രാജ്യം വിട്ട് കോസ്റ്റ റിക്കയിലെത്തി. ഒരു വര്‍ഷം മുന്‍പ് വത്തിക്കാന്‍ അംബാസഡറെ നിക്കരാഗ്വ പുറത്താക്കിയിരുന്നു.
2018 മുതല്‍ സഭയും ഒര്‍ട്ടേഗ ഭരണകൂടവും തമ്മിലുള്ള ബന്ധം വഷളായി വരികയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ സൈന്യം അടിച്ചമര്‍ത്തുന്നതിനിടെ ചില കത്തോലിക്കാ നേതാക്കള്‍ പ്രക്ഷോഭകര്‍ക്ക് അഭയം നല്‍കിയതാണ് ഒര്‍ട്ടേഗയെ ചൊടിപ്പിച്ചത്. പ്രതിപക്ഷത്തിനും സര്‍ക്കാരിനുമിടയില്‍ മധ്യസ്ഥ ശ്രമവും സഭ നടത്താന്‍ ശ്രമിച്ചിരുന്നു.
പ്രതിപക്ഷത്തോട് അനുഭാവമുണ്ടെന്ന് കാട്ടി നിരവധി സഭാ നേതാക്കളെ അറസ്റ്റ് ചെയ്തു. മിഷനറീസ് ഓഫ് ചാരിറ്റിയിലെ രണ്ട് കന്യാസ്ത്രീകളെ കഴിഞ്ഞ വര്‍ഷം നാടുകടത്തി. യുഎസിലേക്ക് പോകാന്‍ വിസമ്മതിച്ച ബിഷപ്പ് റൊളാണ്ടോ അല്‍വാരസിന് 26 വര്‍ഷമാണ് തടവ് ശിക്ഷ നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്