കീവ്: ഗവണ്‍മെന്റിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയിലെ തട്ടിപ്പിനെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രെയ്ന്‍ തിങ്കളാഴ്ച രണ്ട് മുതിര്‍ന്ന സൈബര്‍ പ്രതിരോധ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
സ്റ്റേറ്റ് സര്‍വീസ് ഓഫ് സ്പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ ഓഫ് ഉക്രെയ്നിന്റെ (എസ്എസ്എസ്സിഐപി) മേധാവി യൂറി ഷിഹോള്‍, അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ വിക്ടര്‍ സോറ എന്നിവരെ സര്‍ക്കാര്‍ പിരിച്ചുവിട്ടതായി മുതിര്‍ന്ന കാബിനറ്റ് ഉദ്യോഗസ്ഥന്‍ താരാസ് മെല്‍നിചുക് ടെലിഗ്രാമില്‍ പ്രസ്താവിച്ചു.
പാര്‍ലമെന്റിലെ കാബിനറ്റ് പ്രതിനിധിയായ മെല്‍നിചുക്ക് പിരിച്ചുവിടലിന്റെ കാരണങ്ങള്‍ പരാമര്‍ശിച്ചില്ല. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ തനിക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഷിഹോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഗവണ്‍മെന്റ് ആശയവിനിമയങ്ങള്‍ സുരക്ഷിതമാക്കുന്നതിനും സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും എസ്എസ്എസ്സിഐപിയുടെ ഉത്തരവാദിത്തമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്