യു.കെ തിരഞ്ഞെടുപ്പ്: കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്ന് അഭിപ്രായ സർവേകൾ

JUNE 20, 2024, 6:59 AM

ലണ്ടൻ: ജൂലൈ 4 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ കൺസർവേറ്റീവുകൾക്ക് റെക്കോർഡ് തോൽവിയുണ്ടാകുമെന്ന് അഭിപ്രായ സർവേകൾ.  ലേബർ പാർട്ടി വലിയ ഭൂരിപക്ഷം നേടുമെന്ന് സർവേകൾ  പ്രവചിച്ചു.

ബ്രിട്ടനിലെ 650 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമൺസിൽ 425 പാർലമെൻ്ററി സീറ്റുകൾ നേടാനുള്ള പാതയിലാണ്  ലേബർ പാർട്ടി എന്ന് യുഗോവ്  നടത്തിയ വോട്ടെടുപ്പ് കാണിക്കുന്നു. മറ്റൊരു സർവ്വേ ലേബറിന് 516 സീറ്റുകൾ പ്രവചിക്കുന്നു.

യുഗോവ് കൺസർവേറ്റീവുകൾക്ക്  108 ഉം ലിബറൽ ഡെമോക്രാറ്റുകൾക്ക്  67 ഉം സീറ്റുകൾ പ്രവചിക്കുന്നു. അതേസമയം കൺസർവേറ്റീവുകൾക്ക്  53 പാർലമെൻ്റ് സീറ്റുകളും ലിബറൽ ഡെമോക്രാറ്റുകൾ 50 ഉം നേടുമെന്നാണ്  സാവന്ത പ്രവചിക്കുന്നത്. 

vachakam
vachakam
vachakam

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ തൊഴിലാളികൾക്ക്  17 ബില്യൺ പൗണ്ട് നികുതി വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞയാഴ്ച്ച  സുനക് പറഞ്ഞിരുന്നു. എട്ട് വർഷത്തിനിടെ യുകെയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ഋഷി സുനക്, 44 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസിൻ്റെ രാജിയെത്തുടർന്ന് 2022 ഒക്ടോബറിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam