സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാന്‍ യുബിഎസ്

MARCH 19, 2023, 2:30 PM

സൂറിച്ച്: സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാന്‍ യുബിഎസ്. സ്വിറ്റ്സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കുന്നതിന് 6 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയായി ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ യുബിഎസ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. തകര്‍ച്ചയിലേയ്ക്കെത്തിക്കൊണ്ടിരിക്കുന്ന ക്രെഡിറ്റ് സ്വീസിന് വലിയ പ്രതീക്ഷയാണ് പ്രഖ്യാപനത്തിലൂടെ ലഭിക്കുന്നത്.

അമേരിക്കന്‍ ബാങ്കുകളായ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവ കഴിഞ്ഞയാഴ്ചയില്‍ തകര്‍ച്ച നേരിട്ടതിന് പിന്നാലെയാണ് ക്രെഡിറ്റ് സ്വീസിന്റെ പ്രതിസന്ധി ആഗോള വിപണിയെ മുഴുവന്‍ ആശങ്കയിലാക്കിയത്.

തിങ്കളാഴ്ച വിപണികള്‍ വീണ്ടും ആരംഭിക്കുന്നതിന് മുന്‍പ് ക്രെഡിറ്റ് സ്യൂസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. നിക്ഷേപകരുടെ പിന്തുണ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്രെഡിറ്റ് സ്വീസിനെ, പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ഏറ്റെടുക്കാനാണ് യുബിഎസ് ഗ്രൂപ്പിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാങ്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരു ബാങ്കുകളും സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam