യു എ ഇ കോവിഡ് പ്രതിരോധത്തില്‍ വിജയം കൈവരിച്ചു

SEPTEMBER 24, 2021, 9:35 AM

ദുബായ് :യു എ ഇ കോവിഡ് പ്രതിരോധത്തില്‍ വിജയം കൈവരിച്ചു.

പ്രതിരോധ വാക്സിന്‍ വിതരണത്തിലും പരിശോധനയുടെ എണ്ണവും വേഗവും കൂട്ടിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.

യു എ ഇയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്.

vachakam
vachakam
vachakam

കോവിഡ്-19 വ്യാപനത്തിന് ശമനമായതോടെ നിയന്ത്രങ്ങളില്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മാസ്ക് സംബന്ധിച്ച ചട്ടങ്ങളില്‍ ഇതിനോടകം ഇളവ് നല്‍കി.

രാജ്യത്തെ ചില പൊതു സ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാമെന്നാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പ്.

vachakam
vachakam
vachakam

എന്നാല്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നത് തുടരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

യു എ ഇയില്‍ ഇതുവരെ ജനസംഖ്യയുടെ 81.55% പേരും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

കൂടാതെ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കുവാനും ആരംഭിച്ചു.

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമാണ്.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

കോവിഡ്-19 മരണ നിരക്ക് ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ.

വാക്‌സിനേഷനും പിസിആര്‍ പരിശോധനയും വ്യാപകമാക്കിയത് യുഎഇയില്‍ രോഗവ്യാപന തോത് കുറച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam