പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര്; അറിയിപ്പില്‍ മാറ്റം

NOVEMBER 24, 2022, 2:47 PM

ദുബായ്:  നിബന്ധനകള്‍ക്ക് വിധേയമായി പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കും. 

പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് (ഗിവണ്‍ നെയിമിലോ സര്‍നെയിമിലോ ഒരു വാക്ക് മാത്രമുള്ളവര്‍), അവരുടെ പാസ്‍പോര്‍ട്ടിന്റെ രണ്ടാം പേജില്‍ അച്ഛന്റെ പേരോ കുടുംബപ്പേരോ ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയിലും യുഎഇയില്‍ പ്രവേശിക്കാമെന്ന് പുതിയ സര്‍ക്കുലര്‍ പറയുന്നു. 

നിലവില്‍ യുഎഇയില്‍ റെസിഡന്റ് കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പുതിയ നിബന്ധനകളൊന്നും ബാധകമല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

സന്ദര്‍ശക വിസയിലും ഓണ്‍ അറൈവല്‍ വിസയിലും എംപ്ലോയ്‍മെന്റ് വിസയിലും താത്കാലിക വിസകളിലും യുഎഇയിലേക്ക് പോകാനൊരുങ്ങുന്നവര്‍ക്കായിരുന്നു പുതിയ നിബന്ധന ബാധകമായിരുന്നത്. 

ഇത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ  യുഎഇയിലെ എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും എയര്‍ ഇന്ത്യ പുതുക്കിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam