അബുദാബി: യുഎഇയില്‍ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് എടുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ 30ന് സമയപരിധി അവസാനിക്കാനിരിക്കെ ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്തവരും ഓണ്‍ലൈന്‍ വഴി അംഗമാകാന്‍ അറിയാത്തവരുമായ തൊഴിലാളികള്‍ക്കു വേണ്ടി അതാതു കമ്പനികള്‍ ഇന്‍ഷൂറന്‍സ് റജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
ജീവനക്കാര്‍ക്കുവേണ്ടി കമ്പനി റജിസ്റ്റര്‍ ചെയ്താലും തൊഴിലുടമയ്ക്ക് അധിക ബാധ്യത വരില്ലെന്നും ഇന്‍ഷൂറന്‍സ് പ്രീമിയം തൊഴിലാളികളില്‍നിന്ന് ഈടാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നാല് ദിവസത്തിനകം ഇന്‍ഷൂറന്‍സ് എടുത്ത് പരിരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
യുഎഇയില്‍ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും അണ്‍ എംപ്ലോയ്‌മെന്റ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ 400 ദിര്‍ഹം (9054 രൂപ) പിഴ ചുമത്തും. ജൂണ്‍ 30നകം ചേരണമെന്നായിരുന്നു ആദ്യത്തെ അറിയിപ്പെങ്കിലും കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി പിന്നീട് ഒക്ടോബര്‍ ഒന്നിലേക്കു ദീര്‍ഘിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്