സോൾ: ദക്ഷിണ കൊറിയക്കാർ സിംഗിൾസ് ലൈഫ് ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. 2050ഓടെ അഞ്ചിൽ രണ്ടുപേരും അവിവാഹിതരായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2021 ലെ കണക്കുകൾ പ്രകാരം 7.2 ദശലക്ഷം ആളുകൾ കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നു. 2050ൽ ഇത് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കൊറിയയുടെ കണക്കനുസരിച്ച്, ഈ അനുപാതം 2000-ൽ 15.5% ആയിരുന്നത് നൂറ്റാണ്ടിന്റെ മധ്യത്തോടെ ഏതാണ്ട് 40% ആയി ഉയരും.
സാമൂഹിക മാനദണ്ഡങ്ങളും സാമ്പത്തിക സാഹചര്യങ്ങളും പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നതെന്നാണ് വിലയിരുത്തൽ. ദക്ഷിണ കൊറിയയിലെ ജീവിത നിലവാരം ഇപ്പോൾ യുകെയിലെ അവിവാഹിത കുടുംബങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. എന്നാൽ ജപ്പാനെയും ജർമ്മനിയെയും അപേക്ഷിച്ച് ഗുണനിലവാരം കുറവാണ്.
തൊഴിലിലായ്മയും പണക്കുറവുമാണ് അവിവാഹിതരുടെ എണ്ണം വർദ്ധിക്കാനുള്ള കാരണങ്ങളിൽ പ്രധാനമായവ. കുട്ടികളും കുടുംബവുമായി ജീവിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ദക്ഷിണ കൊറിയയിലെ 12 ശതമാനത്തോളം പേർ പറയുന്നത്.
ശരിയായ പങ്കാളിയെ കണ്ടെത്തിയിട്ടെല്ലെന്നും അത്തരത്തിൽ കണ്ടെത്താത്ത പക്ഷം വിവാഹം കഴിക്കില്ലെന്നുമുള്ള നിലപാടിലാണ് രാജ്യത്തെ 25 ശതമാനം പേർ. വർദ്ധിച്ചുവരുന്ന ഏകവ്യക്തി കുടുംബങ്ങളുടെ എണ്ണം രാജ്യത്തെ പ്രായമാകുന്നവരുടെ എണ്ണത്തിൽ വർദ്ധവുണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്