ഇസ്താംബുൾ: നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെയും ഫിൻലൻഡിന്റെയും ശ്രമത്തെ പിന്തുണയ്ക്കില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ.
ഫിൻലൻഡും സ്വീഡനും പികെകെ (കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി) ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നുവെന്നും ഈ രാജ്യങ്ങൾ നാറ്റോയിൽ ചേരുന്നതിൽ തുർക്കിക്ക് അനുകൂലമായ അഭിപ്രായമില്ലെന്നും എർദോഗൻ പറഞ്ഞു.
”ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പോസിറ്റീവ് ഒപ്പീനിയന് അല്ല ഉള്ളത്. പി.കെ.കെക്കും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമുള്ള സുരക്ഷിത താവളമായി സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ മാറിയിട്ടുണ്ട്.
ചില തീവ്രവാദികള്‍ സ്വീഡനിലെയും നെതര്‍ലാന്‍ഡ്സിലേയും പാര്‍ലമെന്റുകളില്‍ വരെ പങ്കെടുക്കുന്നുണ്ട്,” നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കിയുടെ നേതാവ് പറഞ്ഞു.
1980ൽ ഗ്രീസിന്റെ നാറ്റോ അംഗത്വത്തിന് അനുകൂലമായി വോട്ട് ചെയ്തത് തുർക്കിക്ക് പറ്റിയ തെറ്റാണെന്നും ആ തെറ്റ് ആവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എർദോഗൻ കൂട്ടിച്ചേർത്തു.
തുർക്കിക്കെതിരെ ഗ്രീസ് നാറ്റോ അംഗത്വം ഉപയോഗിക്കുന്നതായും എർദോഗൻ ആരോപിച്ചു.നാറ്റോയുടെ സൈനികാഭ്യാസത്തിൽ പങ്കെടുക്കില്ലെന്ന് തുർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്