ഇസ്ലാമാബാദ്: തോഷ്ഖാന കേസില്‍ ഇമ്രാന്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് വാറണ്ട് റദ്ദാക്കി. ഇസ്ലാമാബാദ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അറസ്റ്റ് വാറണ്ട് റദ്ദാക്കിയത്. കോടതിക്ക് പുറത്ത് പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് കേസ് വാദം കേള്‍ക്കാനായി മാര്‍ച്ച് 30 ലേക്ക് മാറ്റി. അതേസമയം ഇമ്രാന്‍ ഖാന്റെ വീട്ടിലും പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇസ്ലാമാബാദ് കോടതിക്ക് പുറത്തും സംഘര്‍ഷം ശക്തമായതോടെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സഫര്‍ ഇഖ്ബാല്‍ പുറത്ത് നിന്ന് ഹാജര്‍ രേഖപ്പെടുത്താന്‍ ഇമ്രാന്‍ ഖാന് അനുമതി നല്‍കിയത്. പിന്നാലെ വീട്ടിലേക്ക് മടങ്ങാനും കോടതി നിര്‍ദേശിച്ചു. ഇമ്രാന്റെ വാഹനം കോടതി സമുച്ചയത്തിലേക്ക് കടക്കുമ്പോള്‍ മുതല്‍ പോലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു.
കണ്ണീര്‍ വാതക ഷെല്ലുകളും കല്ലുകളും ഉപയോഗിച്ചായിരുന്നു സംഘര്‍ഷം നടന്നത്. 'കോടതിക്ക് പുറത്ത് ഞാന്‍ പതിനഞ്ച് മിനിറ്റോളം കാത്തിരുന്നു. അകത്തേക്ക് കടക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും കണ്ണീര്‍ വാതക ഷെല്ലാക്രമണം നടന്നതിനാല്‍ എനിക്ക് അതിന് കഴിഞ്ഞില്ല. ഞാന്‍ കോടതിയില്‍ എത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല' ഇമ്രാന്‍ ഖാന്‍ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്