കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ചൈനീസ് സിറ്റിയായ ഷാങ്ഹായിലെ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് അധികൃതര്‍. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വലിയ നിയന്ത്രങ്ങൾ ആയിരുന്നു ഷാങ്ഹായിൽ നിലനിന്നിരുന്നത്.
കഴിഞ്ഞ ആഴ്ച നിയന്ത്രണങ്ങളില്‍ പല ഇളവുകളും നല്‍കിയിരുന്നു. കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ കടകള്‍ക്കും ഹോം ഡെലിവറിക്കുള്ള അനുമതിയേ ഇപ്പോൾ ഉള്ളൂ.
വീടുവിട്ട് സഞ്ചരിക്കാന്‍ ആളുകള്‍ക്ക് അനുവാദമുണ്ടെങ്കിലും ഹൗസിംഗ് കോമ്പൗണ്ടുകള്‍ വിടുന്നതിന് നിയന്ത്രണമുണ്ട്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കൂട്ടം കൂടാതിരിക്കലും തുടരണമെന്നും നിര്‍ദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്