ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്

JULY 24, 2021, 9:27 AM

ടോക്കിയോ:ആദ്യ സ്വർണ്ണം  ടോക്കിയോ ഒളിംപിക്‌സില്‍ ചൈനയ്‌ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണ്ണം  സ്വന്തമാക്കി. റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു.

അതേസമയം ഇന്ത്യന്‍ താരങ്ങളായ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്‌ക്കും ഫൈനലില്‍ ഇടംപിടിക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ 16 ഉം ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇളവേനില്‍ ലോക ഒന്നാം നമ്പര്‍ താരവും ചന്ദേല ലോക റെക്കോര്‍ഡിന് ഉടമയുമാണ്. ഹോക്കി പുരുഷന്മാരുടെ മത്സരം പുരോഗമിക്കുകയാണ്. ഇന്ത്യ 3-2 ന് മുന്നിലാണ്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി.രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി.

vachakam
vachakam
vachakam

മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam