പണിയെടുത്തു മടുത്തു; പക്ഷികളായി പറക്കണമെന്ന് ചൈനീസ് യുവാക്കള്‍

JUNE 20, 2024, 7:19 PM

ബിജിങ്: ജോലി ഭാരവും പഠനത്തിലെ സമര്‍ദവും അതിരുവിട്ടതോടെ പുതിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചൈനയിലെ യുവാക്കള്‍. പക്ഷികളെ പോലെ ജീവിക്കാനാണ് ഇവരുടെ ആഗ്രഹം. തീവ്രമായ പഠനവും തൊഴിലും മടുത്തു ഇനി പക്ഷികളെ പോലെ പാറി പറന്ന് നടക്കണമെന്നാണ് ഇവരുടെ ആവശ്യം. 'ബീയിങ് എ ബേര്‍ഡ്' എന്ന ഹാഷ്ടാഗോടെയാണ് പുതിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പുതിയ ട്രെന്‍ഡിന് അനുസരിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ചൈനയിലെ ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. വലിയ ടീഷര്‍ട്ടുകള്‍ക്കുള്ളില്‍ ശരീരം ഒതുക്കി വച്ച് പക്ഷികളെ പോലെ ഫര്‍ണിച്ചറുകള്‍ക്ക് മുകളില്‍ ഇരിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളുമാണ് യുവാക്കള്‍ പോസ്റ്റ് ചെയ്യുന്നത്. ചിലതില്‍ ഇവര്‍ പക്ഷികളെ പോലെ ശബ്ദമുണ്ടാക്കുന്നതും കേള്‍ക്കാം. പഠിക്കാനും ജോലി ചെയ്യാനുള്ള അമിതമായ സമ്മര്‍ദത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഴ്ചയില്‍ 49 മണിക്കൂര്‍ നീണ്ട ജോലി ചൈനയിലെ ജനങ്ങളെ വലച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ ജോലി ചെയ്യുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഇത്തരത്തില്‍ ജോലി ചെയ്ത് മടുത്ത യുവാക്കള്‍ കൃഷിയിലേക്ക് തിരിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam