ഖത്തറിലെ ഈ സ്റ്റേഡിയം ലോകകപ്പ് കഴിഞ്ഞാല്‍ പിന്നെ കാണില്ല; കാരണം ഇതാണ്

DECEMBER 7, 2022, 6:10 AM

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ച ഖത്തറിലെ സ്റ്റേഡിയങ്ങള്‍ ഇതിനോടകം എല്ലാവര്‍ക്കും തന്നെ പരിചിതമായിട്ടുണ്ട്. 40,000 സീറ്റുകള്‍ അടങ്ങുന്ന ദോഹയിലെ സ്റ്റേഡിയം 974 ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കാരണം ലോകകപ്പ് കഴിഞ്ഞാല്‍ പിന്നെ 974 അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏഴ് സ്റ്റേഡിയങ്ങളാണ് ലോകകപ്പിന് വേണ്ടി ഖത്തറില്‍ പണിതുയര്‍ത്തിയത്. ഇതില്‍ സ്റ്റേഡിയം 974 നിര്‍മ്മിച്ചതില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടെയ്നറുകളും സ്റ്റീലുകളും കൊണ്ടാണ് 974ന്റെ പകുതിയിലധികവും നിര്‍മ്മിച്ചിരിക്കുന്നത്. ലോകകപ്പ് ടൂര്‍ണമെന്റിന് ശേഷം സ്റ്റേഡിയത്തെ പൂര്‍ണമായും പൊളിച്ചു നീക്കും. തുടര്‍ന്ന് ഇവ ആവശ്യമുള്ള മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.

ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിംഗ് കോഡും സ്റ്റേഡിയം നിര്‍മാണത്തിനായി ഉപയോഗിച്ച കണ്ടെയ്നറുകളുടെ എണ്ണവും ചേര്‍ത്താണ് 974 എന്ന പേരിട്ടിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളും പുനരുപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് അത്തരം വസ്തുക്കള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്യാത്ത ഖത്തറിലെ ഏക ലോകകപ്പ് സ്റ്റേഡിയവും ഇതാണ്.

vachakam
vachakam
vachakam

ടൂര്‍ണമെന്റിന് ശേഷം പല രാജ്യങ്ങളിലും സ്റ്റേഡിയങ്ങള്‍ വെള്ളാനകളായി മാറിയതാണ് ചരിത്രം. അതിനാല്‍ ഖത്തറില്‍ അത് ആവര്‍ത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റേഡിയം രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്റ്റ് ഫെന്‍വിക്ക് ഇരിബാറന്‍ പ്രതികരിച്ചു. സ്റ്റേഡിയം പൊളിച്ച് അതേ വസ്തുക്കള്‍ കൊണ്ട് മറ്റൊരു നാട്ടില്‍ ഇതേ സ്റ്റേഡിയം പണിയുകയോ, ഒന്നിലധികം ചെറു സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam