ബ്രസീലിൽ നാശം വിതച്ച് പേമാരി; മുപ്പത്തിയഞ്ച് മരണം

MAY 29, 2022, 11:02 AM

റിയോ ഡി ജനീറോ: വടക്കുകിഴക്കൻ ബ്രസീലിൽ വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 35 പേർ മരിച്ചു.

അറ്റ്ലാന്റിക് തീരത്തെ രണ്ട് പ്രധാന നഗരങ്ങൾ മഴയിൽ മുങ്ങി. അഞ്ച് മാസത്തിനിടെ തെക്കേ അമേരിക്കൻ രാജ്യത്തിന്റെ നാലാമത്തെ വലിയ വെള്ളപ്പൊക്ക സംഭവമാണിത്.

പെർനാംബൂക്കോ സംസ്ഥാനത്ത്, ശനിയാഴ്ച ഉച്ചവരെ കുറഞ്ഞത് 33 പേരെങ്കിലും മരിച്ചു. മണ്ണിടിച്ചൽ മലയോര മേഖലയെ ദുരിതത്തിലാക്കി .സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 765 പേർ താൽക്കാലികമായെങ്കിലും മാറിത്താമസിക്കാൻ  നിർബന്ധിതരായി.

vachakam
vachakam
vachakam

ഡിസംബർ അവസാനത്തിലും ജനുവരി ആദ്യത്തിലും, വടക്കുകിഴക്കൻ ബ്രസീലിൽ സ്ഥിതി ചെയ്യുന്ന ബഹിയ സംസ്ഥാനത്തും മഴ പെയ്തപ്പോൾ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു. 

തെക്കുകിഴക്കൻ സംസ്ഥാനമായ സാവോ പോളോയിൽ ജനുവരിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 18 പേരെങ്കിലും മരിച്ചു. ഫെബ്രുവരിയിൽ, റിയോ ഡി ജനീറോ സ്റ്റേറ്റിലെ പേമാരിയെത്തുടർന്ന് 230-ലധികം പേർ മരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam