അടുക്കളയില്‍ ഉപേക്ഷിക്കപ്പെട്ട പാത്രത്തിന്റെ മൂല്യം 13 കോടി രൂപ

AUGUST 13, 2022, 5:36 AM

ഒരു പാത്രത്തിന് എന്താണിന്ത്ര പ്രത്യേകത എന്നായിരിക്കും ചിന്ത. അതിനെ അത്ര നിസാരമായി കാണേണ്ട. കാരണം പതിമൂന്ന് കോടി രൂപയ്ക്ക് മുകളിലാണ് ഈ പാത്രം ലേലത്തില്‍ വിറ്റു പോയത്. 1980 കളില്‍ വളരെ ചെറിയ തുകയ്ക്ക് വാങ്ങിയ ഒരു ചൈനീസ് പാത്രത്തിന്റെ മൂല്യം അടുത്തിടെ മാത്രമാണ് ഉടമ തിരിച്ചറിഞ്ഞത്. 

വര്‍ഷങ്ങളായി ഉപയോഗിക്കാതെ അടുക്കളയുടെ ഒരു മൂലയില്‍ കിടന്നിരുന്ന പാത്രത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. 1736 മുതല്‍ 1795 വരെ നിലനിന്നിരുന്ന ക്വിയാന്‍ലോങ് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ആറോളം ചിഹ്നങ്ങള്‍ ഈ പാത്രത്തിലുണ്ട്. ക്വിയാന്‍ലോങ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് ഉണ്ടാക്കിയതാണ് ഈ പാത്രം എന്നാണ് കരുതപ്പെടുന്നത്. രണ്ടടി ഉയരം വരുന്ന ഈ പാത്രം നീലനിറത്തിലാണ് ഉള്ളത്.

അതേസമയം ഈ പാത്രത്തില്‍ കാണുന്ന നീല നിറത്തെ സാക്രിഫൈഡ് ബ്ലു എന്നാണ് വിളിക്കുന്നത്. നീലയും വെള്ളയും നിറങ്ങള്‍ കലര്‍ന്ന ഇത്തരം പാത്രങ്ങള്‍ വളരെ വിരളമാണെന്നും ഈ പാത്രത്തില്‍ വരച്ച് ചേര്‍ത്തിരിക്കുന്ന പക്ഷിമൃഗാദികളുടെ ചിഹ്നങ്ങള്‍ ദീര്‍ഘായുസിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പാത്രങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ ലേലത്തില്‍ ഇവ വലിയ വിലയ്ക്ക് ആണ് വിറ്റ് പോയത്.

vachakam
vachakam
vachakam

നിലവില്‍ ഒരു സര്‍ജന്റെ ഉടമസ്ഥതയിലായിരുന്ന ഈ പാത്രം അദ്ദേഹം തന്റെ മകന് സമ്മാനമായി നല്‍കിയതാണ്. എന്നാല്‍ ഈ പാത്രത്തിന്റെ മൂല്യം തിരിച്ചറിയാതിരുന്ന അയാള്‍ ഇത് ഇത്രയും കാലം വീട്ടില്‍ വെറുതെ വെച്ചിരിക്കുകയായിരുന്നു. പക്ഷെ വര്‍ഷങ്ങളുടെ പഴക്കമുള്ള അമൂല്യ വസ്തുക്കളില്‍ ഒന്നായിരുന്നു ഈ പാത്രം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam