കേൾകാം ചൊവ്വയിൽനിന്നുള്ള ആദ്യശബ്ദം

FEBRUARY 23, 2021, 11:57 AM

ചൊവ്വയില്‍ റോവര്‍ ലാന്‍ഡ് ചെയ്യുന്ന ആദ്യ വീഡിയോ അമേരിക്കന് ബഹിരാകാശ ഏജന് സിയായ നാസ പുറത്തുവിട്ടു. മൂന്നു മിനിറ്റ് 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്. വിഡിയോയില്‍ പാരച്യൂട്ട് വിന്യസിക്കുന്നതും ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില് റോവര്‍ തൊടുന്നതും കാണാന്‍ സാധിക്കും.

2.2 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച പെര്‍സെവെറന്‍സില്‍ 25 കാമറകളും രണ്ട് മൈക്രോഫോണുകളുമാണുള്ളത്. ചൊവ്വയുടെഉപരിതലത്തിലേക്ക് പാരച്യുട്ടില്‍ തൂങ്ങി ഇറങ്ങുന്ന സമയത്ത് അവ്യെല്ലാം പ്രവര്‍ത്തനക്ഷമമായിരുന്നു. ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണുകള്‍ക്ക് ആയില്ലെങ്കിലും ഈ യാത്രയുടെ ഭീതിദമായ ദൃശ്യം മുഴുവന്‍ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍, പ്രക്ഷുബ്ദമായ അന്തരീക്ഷത്തില്‍ ആടിയുലയുന്ന റോവറിന്റെ ദൃശ്യംശരിക്കും ഭീതി ഉണര്‍ത്തുന്നതുതന്നെയാണ്.

ഇത് പെര്‍സെവെറന്‍സിന്റെ തുടക്കം മാത്രമാണ്. ഇതിനകം തന്നെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ തന്നെ സുപ്രധാനമായേക്കാവുന്ന ഏതാനും ചിത്രങ്ങള്‍ ഇത് ഭൂമിയിലേക്ക് അയച്ചു കഴിഞ്ഞു എന്നാണ് നാസ വൃത്തങ്ങള്‍ അറിയിച്ചത്. ബഹിരാകാശയാനം ചൊവ്വയുടെ അപ്പര്‍ അറ്റ്മോസ്ഫിയറില്‍ പ്രവേശിച്ച്‌ 230 സെക്കന്റുകള്‍ക്ക് ശേഷമാണ് റോവര്‍ ചൊവ്വയില്‍ ഇറങ്ങാന്‍ യാത്രയാകുന്നത്. മണിക്കൂറില്‍ 12,500 മൈല്‍ വേഗതയിലായിരുന്നു അപ്പോള്‍ യാത്ര.

vachakam
vachakam
vachakam

പാരച്ചൂട്ടുകള്‍ പൂര്‍ണ്ണമായും വിടരുന്നതിനു മുന്‍പ് തന്നെ കാമറക്കണ്ണുകള്‍ തുറന്നു. അതാണ് വീഡിയോയുടെ ആദ്യം ഏതാനും സെക്കന്റ് നേരത്തേക്ക് കറുത്ത നിറം മാത്രം ദൃശ്യമാകുന്നത്. എന്നാല്‍, ഏതാനും സെക്കന്റുകള്‍ക്കകം പാരച്യുട്ട് തുറക്കുന്നത് കാണാം. ഇതുവരെ ചൊവ്വയിലേക്ക് അയച്ചിട്ടുള്ള പാരചൂട്ടുകളില്‍ ഏറ്റവും വലിയ ഈ പാരച്യുട്ടിന്റെ കുടഭാഗത്തിന് 70.5 അടി വ്യാസമാണുള്ളത്. എഴു മിനിറ്റ് ഭീകരത എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ യാത്രയുടെ അവസാനം, റോവര്‍ വിജയകരമായി ചൊവ്വയുടെ ഉപരിതലത്തെ സ്പര്‍ശിക്കുന്നതും കാണാം.

അതിനുശേഷം ഹീറ്റ് ഷീല്‍ഡ് അടര്‍ന്ന് മാറുന്നത് കാണാം. 12,000 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ വരെ റോവറിനെ സംരക്ഷിച്ച ഷീല്‍ഡാണിത്. ഇതോടെ റോവറിന്റെ അടിഭാഗത്ത് ഘടിപ്പിച്ച കാമറകളും പ്രവര്‍ത്തനക്ഷമമായി. അതോടെ ചൊവ്വയുടെ ഉപരിതല ദൃശ്യം കൂടുതല്‍ വ്യക്തമാവുകയാണ്. അവസാനം ചൊവ്വയുടെ ഉപരിതലം സ്പര്‍ശിക്കുന്നതോടെ ചുവന്ന പൊടിപടലങ്ങള്‍ ഉയരുന്നു. സുരക്ഷിതമായി റോവറിനെ ഇറക്കിയശേഷം സ്‌കൈ ക്രെയിന്‍ ദൂരങ്ങളിലേക്ക് പറന്നകലുന്നതും കാണാം.

തങ്ങളുടെ യാനത്തെ കുറിച്ചും റോവറിനെ കുറിച്ചും വ്യക്തമായ ധാരണ കിട്ടുന്നതിനും അതോടൊപ്പം കാണുന്നവര്‍ക്ക് ഒരു ചൊവ്വായാത്രയുടെ അനുഭവം പ്രദാനം ചെയ്യുന്നതിനുമായി ഇ ഡി എല്‍ ക്യാമറകളാണ് റോവറില്‍ ഘടിപ്പിച്ചിരിക്കുന്നത് എന്ന് നാസ പറയുന്നു. ഈ ദൃശ്യാനുഭവത്തിന്റെ മാറ്റുകൂട്ടുന്നതിനായാണ് മൈക്രോഫോണും ഘടിപ്പിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

"ഇവ ശരിക്കും ഞെട്ടിക്കുന്ന വീഡിയോകളാണ്,"എന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഡയറക്ടര്‍ മൈക്കല്‍ വാട്ട്കിന്‍സ് പറഞ്ഞു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam