കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ മാസ അവസാനത്തോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രത്യാശ പ്രകടിപ്പിച്ചു. മാര്‍ച്ച് 8 മുതല്‍ സ്കൂളുകളും ഏപ്രില്‍ 12 മുതല്‍ അത്യാവശ്യ വില്പന ശാലകള്‍ തുറക്കും. റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ജിമ്മുകള്‍, ഹെയര്‍ഡ്രെസ്സറുകള്‍, എന്നിവ ഏപ്രില്‍ വരെ അടഞ്ഞുകിടക്കും. ഒപ്പം, ജൂണ്‍ 21 മുതല്‍ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ രാജ്യത്തിന്റെ സാമൂഹിക സാമ്ബത്തിക ജീവിതത്തിന്റെ തിരിച്ചുവരവ് മന്ദഗതിയിലാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
രാജ്യം മുഴുവന്‍ വ്യാപിച്ച് കൊവിഡ് വൈറസിനെക്കാള്‍ കൂടുതല്‍ മാരകവും വ്യാപനശേഷിയുള്ളതുമായ കൊവിഡ് വൈറസ് കണ്ടെത്തിയ ബ്രിട്ടണ് കൂടതലും ലോക്ക്ഡൗണിലാണ് കഴിഞ്ഞത്. വ്യാപാരസ്ഥാപനങ്ങളും മറ്റ് കടകളും ഏറെക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. മറ്റ് സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, രാജ്യം സാധാരണനിലയിലേക്ക് തിരിച്ചുവരാനുള്ള കാരണം ജനങ്ങള്‍ക്ക് നല്കുന്ന പ്രതിരോധകുത്തിവയ്പ്പാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ഇതുവരെ 17.5 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞു. എല്ലാമുതിര്ന്നവര്ക്കും ജൂലയ് 31നകം വാക്സിന് നല്‍കുക, 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 15 നകം ആദ്യത്തെ വാക്സിന് നല്‍കാനുമാണ് ലക്ഷ്യം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.