താലിബാന്‍ സിറ്റി സ്‌ക്വയറിലെ ക്രെയിനില്‍ മൃതദേഹം തൂക്കിയിട്ടതായി റിപ്പോര്‍ട്ട്

SEPTEMBER 26, 2021, 6:01 AM

കാഹൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ  തീവ്രവാദ ഗ്രൂപ്പ് അതിന്റെ പഴയ ക്രൂരതയിലേക്ക് മടങ്ങുകയാണെന്ന ആക്ഷേപം പൊതുവില്‍ ഉണ്ട്. താലിബാന്‍ സിറ്റി സ്‌ക്വയറിലെ ക്രെയിനില്‍ മൃതദേഹം തൂക്കിയിട്ടതായി റിപ്പോര്‍ട്ട്. ഹെറാത്ത് നഗരത്തിലെ പ്രധാന സ്‌ക്വയറിലെ ക്രെയിനില്‍ നിന്ന് താലിബാന്‍ മൃതദേഹം തൂക്കിയിട്ടതായി ദൃക്സാക്ഷി ശനിയാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കുകയായിരുന്നു.

ഒരു ഫാര്‍മസി നടത്തുന്ന വസീര്‍ അഹ്മദ് സെദ്ദീഖിയാണ് ഇക്കാര്യം എപിയോട് പറഞ്ഞത്. നാല് മൃതദേഹങ്ങള്‍ സ്‌ക്വയറിലേക്ക് കൊണ്ടു വന്നു. മൂന്ന് മൃതദേഹങ്ങള്‍ നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് പൊതു ദര്‍ശനത്തിനായി കൊണ്ടുപോയി. സെഡ്ദിഖി പറയുന്നതനുസരിച്ച് താലിബാന്‍ തട്ടിക്കൊണ്ടു പോയി കൊന്നു കളഞ്ഞവരാണ് അവരെന്നാണ്. തട്ടിക്കൊണ്ടു പോയവരില്‍ അച്ഛനെയും മകനും ദമ്പതികളും ഉള്‍പ്പെടുന്നതായി താലിബാന്‍ പൊലീസ് തന്നെ പിന്നീട് വ്യക്തമാക്കി മുന്നോട്ടു വന്നു. തട്ടിക്കൊണ്ടു പോയ ദമ്പതികളെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

താലിബാന്റെ സ്ഥാപകരിലൊരാളായ മുല്ലാ നൂറുദ്ദീന്‍ തുറബി ഈ ആഴ്ച ആദ്യം എപിയോട് പറഞ്ഞു, വധശിക്ഷയും വെട്ടിമാറ്റലും കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായി തിരിച്ചെത്തും എന്ന്. 'ഞങ്ങളുടെ നിയമങ്ങള്‍ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ല. 'ഞങ്ങള്‍ ഇസ്ലാമിനെ പിന്തുടരും, ഞങ്ങള്‍ ഖുറാനിലെ നിയമങ്ങള്‍ ഉണ്ടാക്കും.'

vachakam
vachakam
vachakam

വെള്ളിയാഴ്ച തുറബിയുടെ അഭിപ്രായങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ്, യുഎസ് അവരെ ''ഏറ്റവും ശക്തമായ രീതിയില്‍'' അപലപിച്ചതായാണ് പറഞ്ഞത്. താലിബാന്‍ ഇവിടെ സംസാരിക്കുന്ന പ്രവൃത്തികള്‍ മനുഷ്യാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്, അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളവരെ പിടികൂടാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam