അഫ്ഗാനിസ്ഥാന്: കഴിഞ്ഞ വര്‍ഷം താലിബാന് അഫിഗാനിസ്ഥാന്റെ ഭരണം പിടിച്ചതിന് ശേഷം ഹൈസ്കൂള്‍ ഉപരി ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥിനികള്‍ സ്കൂളും കോളെജും കണ്ടിട്ടില്ല. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ടെന്നായിരുന്നു താലിബാന്. പഠനം മുടക്കിയെങ്കിലും പരീക്ഷ മുടക്കേണ്ടെന്നാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ഈയാഴ്ച ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയുണ്ട്.
അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 31 നും തീരുമാനം ബാധകമാണ്. കാണ്ടഹാര്‍, ഹെല്‍മന്ദ്, നിംറോസ് എന്നിവിടങ്ങളില്‍ വ്യത്യസ്ത വിദ്യാഭ്യാസ കലണ്ടറായതിനാല്‍ പിന്നീടാവും പരീക്ഷ. പഠനം അനുവദിക്കാതെ പരീക്ഷ എഴുതിക്കാനുള്ള തീരുമാനത്തെ വിഡ്ഢിത്തമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ വിശേഷിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്