പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിൽ താലിബാൻ ലിംഗ വേർതിരിവ് പദ്ധതി നടപ്പാക്കിയതായി റിപ്പോർട്ട്. ഫാമിലി റസ്റ്റോറന്റുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പുരുഷൻമാരെ വിലക്കുന്നതാണ് പുതിയ ഉത്തരവ്.
വിശേഷ ദിവസങ്ങളിൽ മാത്രം സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാൻ അനുവാദമുള്ള ഹെറാത്തിലെ പൊതു പാർക്കുകളിൽ ലിംഗഭേദം പാലിക്കണമെന്നാണ് നിർദേശം.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകൾക്ക് പാർക്കിൽ പോകുവാൻ അനുവദിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങൾ പുരുഷന്മാർക്ക് വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളയാണ് എന്ന് പ്രമോഷൻ ഓഫ് വൈസ് ആൻഡ് പ്രിവൻഷൻ മന്ത്രാലയത്തിലെ താലിബാൻ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു.
ഒരേ ദിവസം അമ്യൂസ്മെന്റ് പാർക്കുകളിൽ പോകുന്നതിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കുന്നത് ഇതാദ്യമായല്ല. മാർച്ചിലും താലിബാൻ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ അഫ്ഗാൻ സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാൻ നിയന്ത്രണങ്ങൾക്കെതിരെ ഖേദം പ്രകടിപ്പിച്ചു. എല്ലാ അഫ്ഗാനികൾക്കും അവരുടെ മനുഷ്യാവകാശങ്ങൾ ആസ്വദിക്കാൻ കഴിയണമെന്ന് പ്രസ്താവനയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്