ഹൈസ്കൂൾ ഗ്രാജ്വേഷൻ പരീക്ഷയെഴുതാൻ പെൺകുട്ടികൾക്ക് അനുമതി നൽകുമെന്ന് താലിബാൻ അറിയിച്ചതായി റിപ്പോർട്ട്. അഫ്ഗാനിലെ 31 പ്രവിശ്യകളിൽ ശൈത്യകാല അവധി ആരംഭിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് വിവരം.
എന്നാൽ എത്ര കുട്ടികൾ പരീക്ഷ എഴുതുമെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കഴിഞ്ഞ വർഷം താലിബാൻ അഫ്ഗാനിൽ അധികാരത്തിലെത്തിയശേഷം കൗമാരക്കാരികളെ ക്ലാസ് മുറികളിൽ നിന്ന് വിലക്കിയിരുന്നു. ഇത് വലിയ തോതിലുള്ള പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
ബുധനാഴ്ച പരീക്ഷ ആരംഭിച്ചതായി കാബൂൾ എജുക്കേഷൻ വകുപ്പ് മേധാവി ഇഹ്സാനുല്ല കിതാബ് പറഞ്ഞു. അതേസമയം, ഒരു വർഷം മുഴുവൻ ആശങ്കയിൽ കഴിഞ്ഞശേഷം ടെക്സ്റ്റ് ബുക്കിന്റെ ഒരു പേജ് പോലും വായിക്കാൻ കഴിയാതെ എങ്ങനെ പരീക്ഷയെഴുതുമെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. 12ാം ക്ലാസ് വിദ്യാർഥിനികൾക്ക് 14 പരീക്ഷകൾക്കായി ഒരു ദിവസമാണ് അനുവദിച്ചതെന്നും ഓരോ വിഷയത്തിലും 10 ചോദ്യങ്ങൾ വീതമാണുള്ളതെന്നും കാബൂൾ ഹൈസ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്